obituary

മുണ്ടശ്ശേരിൽ എം. എസ് ജോസഫ് നിര്യാതനായി

മേച്ചാൽ :മുണ്ടശ്ശേരിൽ എം. എസ് ജോസഫ്(റിട്ട. വില്ലേജ് ഓഫീസർ റാന്നി )(73)നിര്യാതനായി. സംസ്ക്കാരം നാളെ 10.30ന് (13/8/24) സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ. ഭാര്യ :വയൽമുണ്ടക്കൽ ലോവിസ്. മക്കൾ. ബീന (സഹകരണ വകുപ്പ്, പാലാ), ബിനു (p w d മുവാറ്റുപുഴ) മരുമക്കൾ. ഷിബു (ഗവ up സ്കൂൾ മൂലമറ്റം ),അനുമോൾ (ഗവ up സ്കൂൾ മുളവൂർ).

poonjar

മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു; ജാഗ്രത വേണം : പ്രസാദ് കുരുവിള

പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള. സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് Read More…

Accident

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.

ramapuram

ഓർമ്മകൾ പങ്കുവച്ച് പൂർവ്വ വിദ്യാർഥി സംഗമം

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2004 -06 ബാച്ച് എം എസ് സി ഇലക്‌ട്രോണിക്‌സ് വിദ്യാർഥികൾ പൂർവ്വ വിദ്യാർഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി നടത്തിയ ഈ ഒത്തുചേൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നല്ല നിമിഷങ്ങൾ സമ്മാനിച്ചു. വരും വർഷങ്ങളിൽ വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ യോഗം അവസാനിച്ചു ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി.സംഗമം ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ കിഷോർ, ലിജിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ശ്രീകാന്ത് എസ് കൈമൾ, Read More…

kanjirappalli

കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡി മീറ്റിങ്ങും

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നേതൃയോഗവും ജനറൽ ബോഡിയും 11/08/2024 12 pm ന് പാടിക്കൽ ബിൽഡിങ്ങിൽ വച്ച് നടന്നു. ശ്രീ എച്ച് .അബ്ദുൽ അസീസ് ൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും മധ്യ മേഖല സമ്മേളനത്തിന്റെ പോസ്റ്റർ നിയുക്ത പ്രസിഡന്റ് ജിക്ക് തോമസ് കല്ലുവേലിക്ക് കൈമാറി. മനോജ് മാഞ്ചേരി KTUC (B) സംസ്ഥാന പ്രസിഡൻറ് ,സുനു സി പണിക്കർ KTUC (B) ജില്ല പ്രസിഡൻറ് Read More…

pala

ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്

പാലാ: ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്. അഭിഭാഷകൻ അല്ലാത്ത എബി കോടതിയിൽ വാദിയായി ഹാജരാകുമ്പോൾ പ്രായം 27. ദേശീയ ഐക്യവേദി എന്ന സംഘടനയുടെ ചെയർമാനായി എബി പ്രവർത്തിച്ചു വരവെ 1999 ലാണ് ചരിത്ര പ്രധാനമായ വിധി സമ്പാദിച്ചത്. വിവിധ സ്ഥലങ്ങളിൽ ദേശീയപതാകകൾ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് പ്രസ്തുത സംഭവങ്ങളുടെ ചിത്രങ്ങൾ Read More…

Accident

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് 2 പേർക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ ദമ്പതികളായ കാളകെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.

kottayam

മുല്ലപ്പെരിയാർ ഡാം; ആശങ്കകൾ നീക്കണം : കെ.സി.വൈ.എം വിജയപുരം രൂപത

കോട്ടയം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലിയുള്ള ആശങ്കകള്‍ അതിശക്തമായ സാഹചര്യത്തിൽ വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചു മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യണെന്നമെന്നും പുതിയ ഡാം നിർമ്മാണം നടപടികൾ തുടങ്ങണമെന്നും മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ നീക്കണമെന്നും കെ.സി.വൈ.എം വിജയപുരം രൂപത ആവശ്യപ്പെട്ടു. വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന യോഗത്തിന് കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത ഡയറക്ടർ Read More…

general

മിഷൻ ലീഗ് കുഞ്ഞേട്ടന്റെ സ്മരണകൾക്ക് I5 വയസ്സ്; ചെമ്മലമറ്റത്ത് അനുസ്മരണം

ചെമ്മലമറ്റം∙ ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പി.സി.എബ്രഹാം പല്ലാട്ട്കുന്നേലിന്റെ (കുഞ്ഞേട്ടൻ) പതിനഞ്ചാം ചരമ വാർഷികം മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മലമറ്റത്ത് നടത്തി. സമൂഹ ബലിയും കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരം ജോൺസൺ കാഞ്ഞിരങ്ങാടിന് സമ്മാനിച്ചു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ഷിജു Read More…

erattupetta

കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് Read More…