പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ശ്രീ.സജീർ ഇസ്‌മയിൽ സംസാരിച്ചു. സ്കൂൾ മാനേജർ എം. എസ് പരീത് അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് വി.പി നാസർ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആ.ർ സംസാരിച്ചു. പരിപാടികൾക്ക് സ്കൂളിലെ Read More…
Month: March 2026
മുരിക്കുംവയൽ ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ ഇലക്ഷൻ
ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ (16/08/2024) ഇലക്ഷൻ നടത്തുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന്യം കുട്ടികൾക്ക് മനസിലാക്കാൻ ഉതുകുന്ന രീതിയിൽ ആണ്, വോട്ടിംഗ് നടത്തുക.
തലപ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” പ്രോഗ്രാം സംഘടിപ്പിച്ചു
തലപ്പലം: ഭാരതത്തിൻ്റെ 78 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി “സ്വാതന്ത്ര്യദിന മെഗാ ക്വിസ്” തലപ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് ശ്രീ ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി Read More…
പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ Read More…
കോട്ടയത്ത് വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് Read More…
ടീം എമർജൻസി കേരള സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി
ഈരാറ്റുപേട്ട. ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് അഫ്സൽ ഇ പി നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷം മാത്രമാകാതെ വയനാട് ദുരന്തം അനുഭവിക്കുന്നവർക്ക് ജനങ്ങൾ കൈത്താങ്ങ് ആകണമെന്നും അഭ്യർത്ഥിച്ചു.
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.ഇടവക വികാരി റവ സജു ശാമുവേൽ സി യും വിമുക്ത ഭടൻ ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേലും ചേർന്ന ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വികാരി റവ സജു ശാമുവേൽ സിയുടെ കാർമ്മികത്വത്തിൽ പ്രത്യേക സ്വാതന്ത്ര്യദിന ആരാധന നടന്നു, തുടർന്ന് ഇടവക ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ദേശഭക്തി സന്ദേശം നല്കുന്ന നൃത്തശില്പം യുവജനസഖ്യാഗങ്ങൾ അവതരിപ്പിച്ചു. തുടർന്ന് സൈനീക, അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഇടവകാഗങ്ങളെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Read More…
ഇൻഡ്യയുടെ സ്വാതന്ത്യദിനം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി
കുന്നോന്നി : ഭാരതത്തിൻ്റെ സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ ജോസ് ഇളംതുരുത്തി അനീഷ് കീച്ചേരി, റ്റോമി വാളി പ്ളാക്കൽ, കെ. എം മാത്യു പതിയിൽ, ജിമ്മി ജോസഫ്, മാത്യു കോലോത്ത്, ജോയി കണപ്പള്ളിൽ, വിലാഷ് ചാലക്കുന്നത്ത്, തങ്കച്ചൻ മാങ്കുഴയ്ക്കൽ, രാജു നരിക്കുഴിയിൽ തുടങ്ങിയവർ Read More…
കോട്ടയം ജില്ലയില്‍ 18 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ് വര്‍ഗീസ്(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ Read More…
വിപുലമായ പരിപാടികളോട് കൂടി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ് ഉദ്ഘാടനം നടത്തി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം :ഉജ്വലമായ നിരവധി പരിപാടികളോട് കൂടി”ലെക്സിക്കൺ”എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെയും ബുള്ളറ്റിൻ ബോർഡിന്റെയും ഉദ്ഘാടനം ഹെഡ് മാസ്റ്റർ ഇൻചാർജ് ബഹുമാനപ്പെട്ട യാസർ സലിം നിർവഹിക്കുകയുണ്ടായി. ശ്രീമതി വിമല ടോം അധ്യക്ഷയായിരുന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി വിനീത് കെ. ആർ സ്വാഗതം അറിയിച്ചു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തന രീതികളെ പറ്റി ശ്രീമതി റുക്‌സാന പി. കരീം, ശ്രീമതി ജെസ്സി എന്നിവർ വിശദീകരിച്ചു. പദ സമ്പത്തിന്റെ വിപുലമാക്കലിന് വേണ്ടി Read More…











