അടുക്കം : ചാന്ദ്രദിനം സമുചിതമായി കൊണ്ടാടിക്കൊണ്ട് അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് കൂടിയായ യാസിർ സലിമിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സയൻസ് ക്ലബ് കൺവീനർ ബിനി ഇ.റ്റി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരം, മോഡൽ നിർമ്മാണം, ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി മാമന് കത്തെഴുതൽ മത്സരം, പോസ്റ്റർ നിർമാണം എന്നിവ നടത്തപ്പെട്ടു.
Month: January 2026
പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ Read More…
കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും
രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് Read More…
മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി
രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി. എം.എസ്. ഡബ്ലിയു, എം എച്ച് ആർ എം, എം എസ് സി ബയോടെക്‌നോളേജി, എം. എസ്. സി. ഇലക്ട്രോണിക്സ്, എം എസ് സി കമ്പ്യൂട്ടർ സയൻസ്,എം കോം,എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകി ആദരിച്ചത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഗ്രാജുവേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ വികസനത്തിന് യുവജനങ്ങൾ തൊഴിൽ ദാതാക്കളാകുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് Read More…
2200 ലധികം യുവജനങ്ങൾ പങ്കെടുത്ത KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 21 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മോനിപ്പള്ളിയിൽ എത്തിച്ചേർന്നത് . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത് ലോക പ്രശസ്ത Read More…
ചാന്ദ്രദിനം ആഘോഷമാക്കി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ
അരുവിത്തുറ :ചന്ദ്രനെ കൂടുതലറിയാൻ അവസരമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി. ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി ഒരു വീഡിയോ പ്രദർശനം നടന്നു.കൂടാതെ ചാന്ദ്രദിന ക്വിസ്, കവിത,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.
പാലായിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുന്നതിനെതിരെ നടപടി വേണം
പാലാ: പാലാ നഗരത്തിലെ നടപ്പാതകൾ കൈയ്യേറിക്കുള്ള പാർക്കിംഗുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിലയാളുകൾ രാവിലെ മുതൽ രാത്രി വൈകിവരെ നഗരത്തിലെ പലയിടങ്ങളിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുകയാണ്. ഇത് കാൽനടക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നടപടികൾമൂലം മിക്കയിടങ്ങളിലും റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവർ. ഇത് മൂലംഅത്യാവശ്യ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. സ്കൂൾ സമയത്ത് വിദ്യാർത്ഥികളും ഇതുമൂലം വലയുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറി തങ്ങളുടെ Read More…
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം :ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശിലനം നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ആനിമേഷൻ പ്രാഗ്രാമിംഗ് റോബോട്ടിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നല്കിയത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി. കോർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു. ബിജി സെബാസ്റ്റ്യൻ സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃത്വം നല്കി.
വാർത്ത അവതരണം പരിശീലിച്ച് പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു. ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്. ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, Read More…
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കമായി
കൊഴുവനാൽ: സെന്റ്. ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ 2024-27 ബാച്ചിൻ്റെ ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ സ്കൂൾ ഹാളിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ഉദ്ഘാടനം ചെയ്തു. ഐ. ടി. @ സ്കൂൾ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ നിധിൻ ജോസ് ക്ലാസുകൾ നയിച്ചു. ഐ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനർ ശ്രീകുമാർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പരിപാടികൾക്ക് സ്കൂൾ കൈറ്റ് മാസ്റ്റർ ജസ്റ്റിൻ ജോസഫ് കൈറ്റ് മിസ്ട്രസ്സ് ഷാലറ്റ് കെ. അഗസ്റ്റിൻ, Read More…











