Main News

പുഴയില്‍ അർജുന്റെ ലോറി കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡ സ്ഥിരീകരിച്ചു. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ Read More…

pala

പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരം: മന്ത്രി വി. എൻ. വാസവൻ

പാലാ: പരിസ്ഥിതി സംരക്ഷണ രംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സേവനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച 1001 വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന ‘ഹരിതവനം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വാസവൻ. ക്ലബ്ബ് പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പരിസ്ഥിതിയുടെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം നൽകി. Read More…

general

ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

പാതാമ്പുഴ എസ് എൻ ഡി പി ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുക്യപ കുടുംബയൂണിറ്റിൻറെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 2024 ജൂലൈ മാസം 28 ആം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ശാഖാ ഹാളിൽ ചേരുന്നതാണ്. യോഗത്തിൽ കുടുംബയൂണിറ്റ് ചെയർമാൻ ശ്രീ. അപ്പുക്കുട്ടൻ അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിക്കുന്നതാണ്. യോഗം ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ശ്രീ സുധീഷ് ചെമ്പംകുളം ഉദ്ഘാടനം ചെയ്യും.

general

രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്

രാഷ്ട്രീയ സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾ നല്കുന്ന വ്യക്തികൾക്കായി പി ടി ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അർഹനായി. 50001രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളുകളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രിക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

kozhuvanal

വിദ്യാർഥികൾക്ക് നവ്യാനുഭവമായി ഹിന്ദി ഫിലിം ഫെസ്റ്റിവൽ

കൊഴുവനാൽ : കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് H S ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അയാം കലാം, ഗോദാൻ , ലഗാൻ, തുടങ്ങിയ സിനിമകൾ ഡിജിറ്റൽ ശബ്ദ മികവോടെ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിയ മരിയ, അൽക്ക , ശ്രീഹരി,ജിസ് ബിൻ , സുബ്ബലക്ഷ്മി, എയ്ഞ്ചല , അൻസീലിയ, എലേന,പാർവതി, നീരജ്, അമൃത,തുടങ്ങിയ കുട്ടികൾ പങ്കെടുത്തു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ്, ക്ലബ്ബ് അംഗങ്ങളായ Read More…

kottayam

കേരളത്തോട് കടുത്ത അവഗണന, കർഷകർക്ക് നിരാശ: സന്തോഷ് കുഴിവേലിൽ

കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴി വേലിൽ. ആന്ധ്രാപ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ കേരളത്തിൻ്റെ ഒര്ആവശ്യം പോലും പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. റബർ, നെൽ കർഷകരെ അവഗണിച്ചു. റബ്ബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ് വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച് ഒരു Read More…

general

ജിയോലാബ് ഉദ്ഘാടനവും മെറിറ്റ് ഡേയും

മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും, ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കുന്ന പാഠ്യപ്രവർത്തനങ്ങൾ ഏറ്റവും ഗുണപ്രദമാകുന്ന രീതിയിൽ ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബിൻ്റെ ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കും. പി ടി എ Read More…

poonjar

AIYF പൂഞ്ഞാർ മണ്ഡലം ശില്പശാല ഉദ്ഘാടനം

പൂഞ്ഞാർ: മണ്ഡലം പ്രസിഡൻ്റെ ബാബു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ AIYF കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ എസ് സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി രതിഷ് ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം ജി ശേഖരൻ , പി എസ് സുനിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തിഫ് എന്നിവർ അഭിഭാദ്യം അർപ്പിച്ച് സംസാരിച്ചു. ഫഹദ് സ്വാഗതം സുനൈസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡൻ്റ ) രതീഷ് ആർ Read More…

erattupetta

പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട: പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ.

Accident

വാഗമൺ പാലൊഴുകും പാറയിൽ എത്തിയ തിടനാട് സ്വദേശിക്ക് തെന്നി വീണ് പരുക്ക്

വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.