obituary

പറത്താനം മേക്കരയിൽ നടരാജൻ നിര്യാതനായി

മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. മൃതസംസ്കാരം നാളെ (28/7/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പ്രമീള ,ബിജു ,ബിനു, അജിത്ത്. മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു.

kanjirappalli

വിദ്യാർഥികൾ മാറ്റത്തിന്റെ വക്താക്കളാകണം;അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.

കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ ഗതി മനസ്സിലാക്കി വിജയം നേടാൻ മാറ്റത്തിന്റെയും, നൂതന ആശയങ്ങളുടേയും വക്താക്കളായി വിദ്യാർഥികളും മാറണമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൂഞ്ഞാർ നിയോജ മണ്ഡലത്തിലെ ഹൈസ് സ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ നൈപുണ്യ ശേഷി വികസനത്തിനായി നടത്തിവരുന്ന ഫ്യൂച്ചർ സ്റ്റാർ എഡ്യംക്കേഷൻ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ അധ്യാപക വിദ്യാർത്ഥി സംഗമം കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രൊജക്ട് ഡയറക്ടർ ഡോ.ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി Read More…

aruvithura

അരുവിത്തുറ കോളജിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു

അരുവിത്തുറ: രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി. ഓഫീസർ ലൈജു വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

bharananganam

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് Read More…

vakakkad

കുട്ടി ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളുമായി വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : വിദ്യാർത്ഥികൾ തങ്ങളുടെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കി പ്രദർശിപ്പിച്ചപ്പോൾ അത് എല്ലാവർക്കും പുതുമയുള്ള അനുഭവമായി. കുട്ടികൾ തന്നെ തയ്യാറാക്കിയ വിവിധ ഉപകരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെയാണ് നിർമ്മിച്ചതെന്നും പ്രവർത്തിക്കുന്നതെന്നും കുട്ടികൾ വിശദമായി വിവരിച്ചത് ഏവർക്കും പ്രചോദനമായി. മാറി മാറി വരുന്ന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് കുട്ടികളിൽ ശാസ്ത്രാഭിരുചിയും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബ് നടത്തിയ എക്സിബിഷൻ – ഇരുഡൈറ്റ് 2.ഓ എന്ന പ്രോഗ്രാമിലാണ് നിരവധി കുട്ടി ശാസ്ത്രജ്ഞന്മാർ Read More…

kuravilangad

കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം: ഇൻന്ധ്യൻ നാഷണൽ കോൺഗ്രസ്

കുറവിലങ്ങാട് : ജീവിതശൈലി രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമുള്ള മരുന്ന് ലഭ്യമല്ല, ലാബ്,എക്സ്-റേ സൗകര്യങ്ങൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം. ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും, കൃത്യസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം, ആശുപത്രി സമയത്ത് ഉള്ള യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കണം, ഇതിൽ ആവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി എ .സലിം പറഞ്ഞു. ആശുപത്രി വികസനം പ്രഖ്യാപനങ്ങളിലും, പത്രവാർത്തകളിലും മാത്രം ഒതുങ്ങി നിൽക്കരുത് ഈ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ കോൺഗ്രസ് നിദാന്ത ജാഗ്രത പുലർത്തുമെന്നും കെ.പി.സി.സി Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

രാമപുരം : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ), സ്വാതിക് സുരേഷ് ( 8), വാഴക്കുളം സ്വദേശി ആദിത്യൻ (16), ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം രാത്രി 12.15 ഓടെയാണ് സംഭവം.

pala

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു

പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയായ ദീപക്ക് സ്‌കറിയ ജോസ് , രക്താർബുദം ബാധിച്ചു ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഈ കുട്ടിയുടെ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം അൻപതു ലക്ഷം രൂപയിൽ അധികം വരുന്ന ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാൻ കോളേജ് പ്രിൻസിപ്പലിന്റെയും, കുട്ടിയുടെ രക്ഷിതാവിന്റെയും പേരിൽ,ഫെഡറൽ ബാങ്ക്,കൊട്ടാരമറ്റം ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. QR കോഡും,അക്കൗണ്ട് നമ്പറും, ചുവടെ ചേർക്കുന്നു. നിങ്ങളാൽ Read More…

poonjar

കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധം നടത്തി

പൂഞ്ഞാർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, സി.ഐ.റ്റി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം കെ. റെജി എന്നിവർ പ്രസംഗിച്ചു.

cherpunkal

ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവും നടത്തി

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും ദീപശിഖാ പ്രയാണവും പ്രതീകാത്മക അവതരണവും നടത്തി. ലോകത്തിലെ ഇരു നൂറിലധികം രാജ്യ ങ്ങളിൽ നിന്ന് കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക ഉത്സവമാണ് ഒളിമ്പിക്സ്. നീളും വീതിയും 3:2 എന്ന ബന്ധത്തിലുള്ള വെളുത്ത പതാകയിൽ തീർത്തതും വിവിധ ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നതുമായ ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ,ബ്ലായ്ക്ക്‌ എന്നീ നിറങ്ങളിലുള്ള വളയങ്ങൾ സ്കൂൾ മുറ്റത്ത് നിർമ്മിച്ചിരുന്നു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയോടെ ഒത്തൊരുമയോടെ എന്നീ ആപ്ത Read More…