kottayam

ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി പ്രവർത്തനോദ്ഘാടനം നടത്തി

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രതിഭാ പോഷണ പരിപാടി ഗിഫ്റ്റഡ് ചിൽഡ്രൻ്റെ കോട്ടയം വിദ്യാഭ്യാസ ജില്ലാതല പ്രവർത്തന ഉദ്ഘാടനം കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. യു.എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ 120 കുട്ടികളാണ് പദ്ധതിയിലുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ഫീൽഡ് Read More…

erattupetta

പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷനും, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ജൂലൈ 31 (ബുധനാഴ്ച) പത്തുമണിക്ക് വൃന്ദാവൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ശ്രീ സി.ജെ.മത്തായി ചൂണ്ടിയാനിപുറത്ത് (ബ്ലോക്ക് പ്രസിഡന്റ്) നിർവഹിക്കുന്നതും ശ്രീ ബാബുരാജ് (ബ്ലോക്ക് സെക്രട്ടറി) മെമ്പർഷിപ്പ് വിതരണം ചെയ്യുന്നതുമാണ്.

vakakkad

വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും

വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ  അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് Read More…

obituary

കാഞ്ഞിരത്തിൽ ഓമന നിര്യാതനായി

പാതാമ്പുഴ: മന്നം കാഞ്ഞിരത്തിൽ ഓമന (52) അന്തരിച്ചു. തൊടുപുഴ മുല്ലശ്ശേരിൽ പാറയിൽ കുടുബാഗം. ഭർത്താവ് മോഹനദാസ്. മക്കൾ: ഗീതു, ഉണ്ണി. മരുമകൻ: ബിപിൻ 26ാം മൈൽ മുല്ലമല. സംസ്‌കാരം നടത്തി.

general

മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ യ്ക്ക് വിജയം

മേലമ്പാറ: മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണി പാനലിൽ മത്സരിച്ച 11 പേരുള്ള മുഴുവൻ സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കേരളത്തിൽ ആകെയും സമീപപ്രദേശങ്ങളിലും സഹകരണ മേഖലയിൽ വ്യാപകമായ പ്രതിസന്ധികളും പേരുദോഷങ്ങളും ഗുരുതരമായ വീഴ്ചകളും ഉണ്ടായപ്പോൾ താരതമ്യേന യാതൊരു ക്രമക്കേടുകളും ഉണ്ടാകാതെ കഴിഞ്ഞ 40 വർഷ കാലങ്ങളിലായി തുടർന്നുവരുന്ന ബാങ്ക് ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് നിലവിലെ പാനൽ മത്സരിച്ചതും വൻവിജയം നേടിയതും. നാളുകളായി സിപിഎം ഉൾപ്പെടുന്ന ഭരണസമിതിയായിരുന്നു ഈ ബാങ്ക് Read More…

Adukkam

ഒളിമ്പിക്സിന്റെ വരവറിയിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ജ്വാല തെളിയിച്ചു

അടുക്കം : ലോകകായിക മാമാങ്കത്തെ വരവേൽക്കുന്നതിനോട് അനുബന്ധിച്ച് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ജ്വാല തെളിയിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് ഒളിമ്പിക്‌സ് ദീപശിഖയുടെ ചരിത്രം എന്ന വിഷയത്തിൽ ഒരു ക്ലാസ് നൽകി. പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ ഗോപിനാഥ്,ഷാജി കുന്നിൽ എന്നിവർ ഒളിമ്പിക്സ് ദീപശിഖയ്ക്കു ജ്വാല പകർന്നു. തുടർന്ന് നടന്ന ചടങ്ങിൽ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ സ്കൂൾ ലീഡർ അവതരിപ്പിച്ചു. 33 ആം ഒളിമ്പിക്സിന്റെ ഏറ്റവും വലിയ പ്രത്യേകത Read More…

weather

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; മൂന്നു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

kottayam

മെഡിക്കൽ കോളേജ് ഭൂഗർഭപാത ഓണത്തിന് തുറക്കും

കോട്ടയം : മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെയെത്തുന്നവർക്കു ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ Read More…

kozhuvanal

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കന്ററി സ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ഉത്ഘാടനം

കൊഴുവനാൽ: ലയൺസ് ക്ലബ്‌ ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിലൊന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് H.S.Sസിൽ വ്യക്തിത്വ വികസന ക്ലാസ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ലയൺ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫാക്കിൽറ്റി എസ്. രാധാകൃഷ്ണൻ ക്ലാസ് Read More…

general

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

ചെമ്മലമറ്റം: പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കടുത്ത ദീപശിഖ പ്രയാണം പിണ്ണാക്കനാട്ടു നിന്നും ചെമ്മലമറ്റത്തേക്ക് നടത്തി. ചെമ്മലമറ്റം ടൗണിൽ നിന്നും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ്, കട്ടിപ്പറമ്പിൽ എന്നിവർ ദിപശിഖ ഏറ്റ് വാങ്ങി. സ്കൂൾ മുറ്റത്ത് സ്ഥാപിച്ച പ്രത്യക പീഠത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി. ഓരോ ദിവസവും ക്വിസ് മൽസരങ്ങൾ, വാർത്താ വായന, ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി മൽസരങ്ങൾ Read More…