ചെമ്മലമറ്റം: അക്ഷര നഗരിയുടെ 75-ജന്മദിനം ആഘോഷമാക്കി ലിറ്റിൽ ഫ്ളവർഹൈസ്കൂൾ ചെമ്മലമറ്റം : 75 തിരികൾ തെളിച്ച് കേക്ക് മുറിച്ച് ജില്ലയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുള്ള ആംശസകാർഡുകൾ കൈകളിൽ പിടിച്ചാണ് വിദ്യർത്ഥികൾ ജന്മദിനം കളർഫുൾ ആക്കിയത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സന്ദേശം നല്കി. മലയാളം അധ്യാപകൻ ജിജി ജോസഫ് ജില്ലയുടെ 75 വർഷത്തെ മികവുകളെ കുറിച്ച് ക്ലാസ്സ് നയിച്ചു. കോട്ടയം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ മലയാളം അധ്യാപിക സിസ്റ്റർ ജൂബി തോമസ് പ്രബന്ധം അവതരിപ്പിച്ചു. അധ്യാപകരായ ഷേർളി Read More…
Month: January 2026
എത്തവാഴ കൃഷിയിൽ മിന്നി തിളങ്ങി അടുക്കം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
അടുക്കം : അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഏത്തവാഴ കൃഷിയിൽ നൂറു മേനി. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഏറ്റെടുത്ത ഏത്തവാഴ കൃഷിയിൽ നൂറു മേനി വിളവെടുപ്പ്. മാസങ്ങൾക്ക് മുൻപ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കൃഷി സംബന്ധമായ പഠന ക്ലാസുകൾ കുട്ടികൾക്ക് ഇതിനായുള്ള ഊർജം പകർന്നു. വിളവെടുത്ത ഏത്തക്കാ യകൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് വിതരണം നടത്തി.
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയര്‍മാന്‍
വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാനായി ബേബി ഉഴുത്തുവാല്‍ ചുമതലയേറ്റു. കേരള കോണ്‍ഗ്ര് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ്. പാലാ ചക്കാമ്പുഴ സ്വദേശിയായ ബേബി ഉഴുത്തുവാല്‍ 18 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ (എം) മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഭാര്യ ഡെയ്‌സി ബേബി രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മകന്‍ ഡോണ്‍ ബേബി (ഖത്തര്‍).
ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്
അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസ്. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു ആർ.എസ്.പങ്കുവച്ചു.ഏറെ കടമ്പകൾ കടന്നു കരൾ മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക് ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമഡോർ Read More…
ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന്റെ ഫ്ലാഷ് മോബ്
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വാകക്കാട് ടൗണിൽ നടത്തപ്പെട്ട ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ മനോജ് കുമാർ ആഹ്വാനം ചെയ്തു. പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാൻ കുട്ടികൾക്കാവണം എന്ന് അദ്ദേഹം Read More…
മാർ ആഗസ്തീനോസ് കോളേജിൽ പ്രവേശനോത്സവം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഒന്നാം വർഷ MGU – UGP (Honours) ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽനടത്തിയ പ്രവേശനോത്സവത്തിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി പോരുന്നരുന്നക്കോട്ട്, രാമപുരം സെന്റ്. അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു,കോളേജ് Read More…
മികച്ച വിദ്യാർഥികൾ നമ്മുടെ നാടിന്റെ അഭിമാനം : മന്ത്രി റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും Read More…
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലായ് ഒന്നിന് അതിശക്തമായ മഴയ്ക്കും ജൂലായ് ഒന്നുമുതൽ മൂന്ന് വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകലും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് Read More…
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്
പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പൂവത്തോട് സ്വദേശി ജോൺസൺ ജോസഫിനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് അമ്പാറനിരപ്പേൽ ഭാഗത്തു വച്ചായിരുന്നു അപകടം.











