അടുക്കം : കുട്ടി മികവുകളെ അടുത്തറിയാനും കുറ്റമറ്റതാക്കി ലോകത്തിനു മുന്നിൽ പ്രസരിപ്പോടെ അവതരിപ്പിക്കുന്നതിനുമായി സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികത്തൊടനുബന്ധിച്ചു “അടുക്കം വോയ്‌സ് 75.0” എന്ന പേരിൽ ഒരു വിനോദ വിജ്ഞാന പരിപാടി ആരംഭിക്കുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ആയിരിക്കും പരിപാടി അവതരിപ്പിക്കുന്നത്. “അടുക്കം വോയ്സ് 75.0” സ്കൂൾ റേഡിയോയുടെ പ്രവർത്തനോദ്ഘാടനം ബഹുമാനപ്പെട്ട തലനാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് പാട്ടു പാടി നിർവഹിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി വിനീത് കെ. ആർ കുട്ടികൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട Read More…
Month: January 2026
സാജൻ ആലക്കുളം കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി
കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥിയായിരിക്കെ കെ എസ് സി യിലൂടെ രാഷ്ട്രീയം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കേരള കോൺഗ്രസ് (ബി) യുടെ സജീവ പ്രവർത്തകനായ പാലാ സ്വദേശിയായ സാജൻ ആലക്കുളം യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ. എ സ്ഥാനം രാജിവെക്കണം പ്രഫ. ലോപ്പസ് മാത്യു
കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ പലപ്രാവശ്യം ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസ് നീട്ടിവയ്പ്പിക്കാൻ മാണി സി കാപ്പൻ എം.എൽ.എ ശ്രമിച്ചിട്ടും ബഹു. ഹൈക്കോടതി, എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവായിരിക്കുകയാണ്. നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നും നിർദ്ദേശം വച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ വാങ്ങുകയും, ഓഹരി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വ്യവസായിയെ വഞ്ചിക്കുകയാണുണ്ടായത്. Read More…
സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി; വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി
സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ Read More…
ലഹരിക്കെതിരേ പോരാടാൻ ആഹ്വാനവുമായി ലഹരിവിരുദ്ധ പരിപാടി
കോട്ടയം: ലഹരിക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മുൻകാലത്തേക്കാളും ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. പലതരത്തിലുള്ള ലഹരികളാണ് ചുറ്റുമുള്ളത്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയയുടെ കെണിയിൽ വീണുപോവുകയാണ്. വലിയ ശൃംഖലയാണ് ഈ മാഫിയ്ക്കു പിന്നിലെന്നും പൊതുസമൂഹമൊന്നാകെ നിന്നെങ്കിലേ ഇവയെ പൂർണമായി പ്രതിരോധിക്കാനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഹരിമരുന്നുമാഫിയകൾ Read More…
ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ
കാഞ്ഞിരപ്പളളി: പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ. വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു Read More…
ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അന്‍വര്‍ ഷായുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഇയാള്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ Read More…
പുലിയന്നൂർ പാലത്തിലെ ഡിവൈഡർ പൊളിച്ചുനീക്കും: ഷാജു തുരുത്തൻ
പാലാ: തുടരെ വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിലെ പുലിയന്നൂർ പാലo ഭാഗത്ത് റോഡിന് നടുവിലുള്ള ഡിവൈഡർ പൊളിച്ച് നീക്കുമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചതായി നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അറിയിച്ചു. പുലിയന്നൂർ ഭാഗത്തെ അപകട കരമായ സ്ഥിതിയ്ക്ക് ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുവാൻ സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് പി.ഡബ്ല്യു.ഡി. അധികൃതർ ഡിവൈഡർ പൊളിച്ചു നീക്കുവാൻ നടപടി സ്വീകരിച്ചതായി കത്ത് Read More…
അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. വിശിഷ്ടാതിഥിയായി പഞ്ചായത്ത് അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം നിത്യ ജീവിതത്തിൽ ലഹരിയെ അകറ്റിനിർത്തേണ്ട ആവശ്യകതയെപ്പറ്റി കുട്ടികളോട് സംവദിച്ചു. കൃത്രിമത്വങ്ങളുടെ പിന്നാലെ പായാതെ ജീവിതം തന്നെയാവണം ലഹരി എന്ന വിഷയത്തിലൂന്നി സ്കൂൾ കൗൺസിലർ സെലീന ജോസ്പ്രകാശ് കുട്ടികൾക്ക് ക്ലാസ്സെടുത്തു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ Read More…
മാർ ആഗസ്തീനോസ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ
രാമപുരം: “സിന്തറ്റിക് ബയോളജിയിലെ കാലിക വളർച്ച: ധാർമികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തെ ആസ്പമാക്കി രാമപുരം മാർ ആഗസ്തീനൊസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 4,5 തീയതികളിൽ റവ ഡോ കെ എം മാത്യു കോയിപ്പളളി എസ് ജെ മെമ്മോറിയൽ നാഷണൽ സെമിനാർ നടത്തപ്പെടുന്നു. ജൂലൈ 4 നു കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സി ടി അരവിന്ദകുമാർ സെമിനാർ ഉല്ഘാടനം ചെയ്യും.കോളജ് മാനേജർ Read More…











