ramapuram

ദേശീയ സെമിനാർ ആരംഭിച്ചു

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റവ ഡോ കെ എം മാത്യു കോയിപ്പളളി എസ് ജെ മെമ്മോറിയൽ നാഷണൽ സെമിനാർ ആരംഭിച്ചു. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാത്തമാറ്റിക്സ് & സ്റ്റാറ്റിറ്റിക്സ് സയറക്ടർ ഡോ. കെ.കെ.ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. സിന്തറ്റിക് ബയോളജിയിലെ കാലിക വളർച്ച: ധാർമികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തെ ആസ്പമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കോളജ് മാനേജർ റവ ഫാ ബർക്‌മാൻസ് Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കായികതാരവും ആയിരുന്ന 1990 – 1995 പ്രീ ഡിഗ്രി & ബി എസ്‌ സി മാത്‍സ് പ്രസിഡന്റ് MJF. LN. റ്റിജു ചെറിയാനാണ് വാട്ടർ കൂളർ സ്പോൺസർ ചെയ്തത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, കോളേജ് ബർസാർ ആൻഡ് കോഴ്സ് Read More…

moonilavu

വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധറാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, നാഷണൽ സർവീസ് സ്കീം , സ്കൗട്ട് , ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൂന്നിലവ് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ പ്രതിജ്ഞയും, മൈം , ഫ്ലാഷ്മോബ് , Read More…

poonjar

കെ ദാമോദരൻ അനുസ്മരണം നടത്തി

പൂഞ്ഞാർ:പൂഞ്ഞാർ ശ്രീ അവിട്ടംതിരുന്നാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ അനുസ്മരണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ യോഗത്തിൽ അദ്ധ്യഷത വഹിച്ചു. വെച്ചൂച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോക്ടർ റോയി തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സംസാരിച്ചു. അനുസ്മരണ പ്രഭാഷണം സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മറ്റി അംഗം Read More…

pala

കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തു വാലിന്‌ സ്വീകരണം നൽകി

പാലാ: കേരള സർക്കാരിന്റെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും നിലവിലെ ഭരണ സമിതി അംഗവുമായ ബേബി ഉഴുത്തുവാലിന് പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് നിർമലാ ജിമ്മി വൈസ് പ്രസിഡണ്ട് സണ്ണി ചാത്തംവേലി ബോർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, പ്രമോദ് പി എൻ, സാവിയോ കാവുകാട്ട്, സിജോ കുര്യാക്കോസ്, റൂബി ജോസ്, ബിജു പാലുപ്പടവിൽ, കെ എസ് പ്രദീപ്കുമാർ, Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആർട്ട് ഹൗസ് ഉദ്ഘാടനം ചെയ്തു

അരുവിത്തുറ: വിദ്യാർഥികളുടെ നൈസർഗിക വാസനകൾക്ക് വേദിയൊരുക്കി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിന്റെ സംരംഭമായ ആർട്ട് ഹൗസ് ചലച്ചിത്ര താരം പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ആർട്ട് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജി ജോർജ് എന്നിവർ സംസാരിച്ചു.

kozhuvanal

ലഹരിക്കെതിരേ തെരുവുനാടകവുമായി കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്.എസ്സിലെ കുട്ടികൾ

കൊഴുവനാൽ: ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് എച്ച്. എസ്. അവതരിപ്പിക്കുന്ന തെരുവുനാടകം ശ്രദ്ധേയമാവുന്നു. ലഹരിയുടെ മോഹവലയങ്ങളിൽ അകപ്പെട്ട് പോവുന്നതും അതിൽ നിന്നും രക്ഷനേടുന്നതും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കൊഴുവനാൽ സെൻട്രൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്തിയ നാടക പ്രദർശനം പാലാ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു പൂവക്കുളം,ഹെഡ്മാസ്റ്റർ സോണി തോമസ്, ജിജിമോൾ ജോസഫ്, ഷാൽവി ജോസഫ്, ജസ്റ്റിൻ ജോസഫ് ,ജസ്റ്റിൻ Read More…

general

താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ നിര്യാതയായി

പെരിങ്ങുളം : താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് (4/7/2024) വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. പരേത ചേന്നാട് പാലമറ്റത്തിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 2.30ന് (വെള്ളി) പയ്യാനിത്തോട്ടത്തിലുള്ള മകൻ ടി.എസ്.ജെയ്സൺന്റെ (കെഎസ്ഇബി ഭരണങ്ങാനം) പയ്യാനിത്തോട്ടത്തുള്ള വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ സ്‌കറിയ. മറ്റു മക്കൾ: സിസ്റ്റർ ചിന്നമ്മ സ്കറിയ (ലക്‌നൗ), ടി.എസ്.ജോർജ് (പൂഞ്ഞാർ), ടി.എസ്.ജോസ് (കൊല്ലപ്പള്ളി), ഡോ. ടി.എസ്. തോമസ് (മംഗലാപുരം), ടി.എസ്.ജോണി Read More…

kanjirappalli

വെറ്ററിനറി ഡോക്ടർ ഒഴിവ്

കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726.

kuravilangad

ശക്തിയും ഐക്യവും വിളിച്ചോതി നസ്രാണി മാപ്പിള സമുദായ യോഗം പകലോമറ്റം അർക്കദിയാക്കോൻ നഗറിൽ സംഘടിപ്പിക്കപ്പെട്ടു

കുറവിലങ്ങാട്: മെത്രാന്മാർക്കു മുൻപ് പതിനാറാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികളുടെ ഭരണസിരാകേന്ദ്രം ആയിരുന്ന പകലോമറ്റത്തെ അർക്കദിയാക്കന്മാരുടെ പുണ്യ കബറുകൾ പുരാതന കാലത്തെ പ്രാർത്ഥനാ മന്ത്രങ്ങൾ കൊണ്ട് വീണ്ടും അനുഗൃഹീതമായി. മലയാള ഭാഷ ഇന്നത്തെ രീതിയിൽ രൂപപ്പെടുന്നതിന് മുമ്പ്തന്നെ അർക്കദിയാക്കോൻമാരുടെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന റംശ പ്രാർത്ഥന മാർത്തോമാ പാരമ്പര്യമുള്ള നസ്രാണി സഭകളിലെ അഭിവന്ദ്യ മെത്രാന്മാരുടെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടപ്പോൾ വേറിട്ട അനുഭവമായി. തുടർന്ന്, മിശിഹാമാർഗം ഹെന്തോയിൽ (ഇന്ത്യ) എത്തിച്ച മാർത്തോമാ ശ്ലീഹായുടെ ദുക്റാന ( ഓർമ്മ )തിരുനാളിൽ മാർത്തോമാ ശ്ലീഹായെയും Read More…