general

പി.റ്റി.എ പൊതുയോഗവും സ്കൂൾ റേഡിയോ ഉദ്ഘാടനവും

മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ പി. റ്റി.എ പൊതുസമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ് ശ്രീ. ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ റവ .ഫാ .ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തുകയും സർഗ്ഗസാഹിതി സാഹിത്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സർഗവാണി സ്കൂൾ റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന വാർത്തകളും പ്രചോദനാത്മക ചിന്തകളും Read More…

kozhuvanal

കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി . അബ്രാഹം: മാണി സി കാപ്പൻ എം എൽ എ

കൊഴുവനാൽ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി അബ്രാഹമെന്ന് മാണി സി കാപ്പൻ എം എൽ എ. അഡ്വ. ടി വി അബ്രാഹം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് തോമസ് Read More…

aruvithura

അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനവും വിവിധ ക്ളബുകളുടെ ഉദ്ഘാടനവും

അരുവിത്തുറ:അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും സമുചിതമായി നടത്തപ്പെട്ടു. ശ്രീ. ഷിനു മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ ശ്രീ. ഷാജി മാത്യു യോഗം ഉദ്ഘാടനം ചെയ്യുകയും രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് കൊടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബിജു മോൻ മാത്യു പൊതു നിർദ്ദേശങ്ങൾ നല്കി. തുടർന്ന് എൽ Read More…

kottayam

അനുമതികത്തുണ്ടെങ്കിൽ അവധി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകണം: സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി

കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകൾക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്റെയോ അനുമതികത്തുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ബസുകളിൽ കൺസഷൻ യാത്ര അനുവദിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണിവരെയാണ് വിദ്യാർത്ഥികൾക്ക് യാത്ര പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസിൽ വൈകിട്ട് ഏഴുമണിക്ക് മുൻപ് യാത്ര ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ യാത്ര അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കൺസഷൻ സമയം നീട്ടുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജില്ലാ Read More…

kottayam

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി

കോട്ടയം: മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും Read More…

pala

കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ

പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ 15 കാരി വിദ്യാർഥിനി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട Read More…

erattupetta

ഈരാറ്റുപേട്ട ഫെയ്സ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം

ഈരാറ്റുപേട്ട : ഫെയ്സ് ഫൈൻ ആർട്സ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ഫെയ്സ് സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ജോണി ജെ പ്ലാത്തോട്ടം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഫെയ്സ് വൈസ് പ്രസിഡണ്ട് നൗഫൽ മേത്തർ അധ്യക്ഷപദം അലങ്കരിച്ചു. ബഷീർ ഓർമ്മകൾ പങ്കുവെച്ച് ഫേയ്സ് ഭാരവാഹികളായ സക്കീർ താപി, കെ പി അലിയാർ, ഹാഷിം ലബ്ബ, മൃദുല നിഷാന്ത്, താഹിറ താഹ, പി എസ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

erumely

പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ Read More…

kottayam

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് കോട്ടയം സ്വദേശി

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2001 ലാണ് സോജന്‍ ഡോസഫ്, ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് Read More…

pala

എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം : യു ഡി എഫ്

പാലാ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും. അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും. ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും Read More…