പയ്യാനിത്തോട്ടം : 2024 -2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ Headboy ആയി മാസ്റ്റർ സോജൻ സെബാസ്റ്റ്യനും, Headgirl ആയി കുമാരി ആൻലിയ ജോമോനും, ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയി അഭിരാമിഎ ബി യും, സ്പോർട്സ് ക്യാപ്റ്റനായി ഇവാനിയ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.
Month: January 2026
കാർ പോസ്റ്റിൽ ഇടിച്ച് 2 പേർക്ക് പരുക്ക്
രാമപുരം :നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 2 പേർക്ക് പരുക്ക് . പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം. ഇവൻ്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാല നടത്തി
പൂഞ്ഞാർ : AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാലയുടെ ഉത്ഘാടനം AIYF പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ് സഖാവ് ബാബു ജോസഫ് നിർവഹിച്ചു. AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ പ്രസിഡൻറ് സഖാവ് സെബിൻ സെബാസ്റ്റ്യൻ അധ്യക്ഷതയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുനിൽ, സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് KS രാജു, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ആർ രതീഷ്, AIYF ജില്ലാ കമ്മിറ്റി അംഗം സഖാവ് റെജീന എന്നിവർ Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ഏറ്റുവാങ്ങി
പാലാ: സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ വരും കാലഘട്ടത്തിൽ ഗുണമുള്ളത് സ്വീകരിക്കാനും ദോഷമുള്ളത് തിരസ്കരിക്കാനും കുട്ടികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അധ്യാപക സമൂഹത്തിന് കൊടുക്കുന്ന എഐ പരിശീലനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ Read More…
പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43) പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ.
അന്താരാഷ്ട്ര സഹകരണദിനം ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു
കുറവിലങ്ങാട്: അന്താരാഷ്ട്ര സഹകരണദിനം 2024, ദേവമാതാ കോളേജ് കോമേഴ്‌സ് സ്വാശ്രയ വിഭാഗം വിവിധ പരിപാടികളോടെ ആചരിച്ചു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജർ ശ്രീ. ജോണി ആറുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രൊഫ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ. സി. മാത്യു, അദ്ധ്യാപകൻ എ. എൻ. സതീശൻ, വിദ്യാർത്ഥി പ്രതിനിധികളായ ആതിര സജീവ്, സന്ദീപ്. എസ്, ഡോൺ സിജു എന്നിവർ പ്രസംഗിച്ചു.
നീരാക്കൽ പയസ് സേവ്യർ നിര്യാതനായി
പൂവത്തോട്: നീരാക്കൽ പയസ് സേവ്യർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി കൊച്ചുവീട്ടിൽ ലാലി. മക്കൾ: ടോണി, ടിയ. മരുമകൾ: ശിഖ വട്ടക്കുടിയിൽ (മാറാടി).
സി.സി.എം.വൈ പുതിയ ബാച്ച് ആരംഭിച്ചു
ഈരാറ്റുപേട്ട: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈയുടെ പതിനൊന്നാമത് ബാച്ചിന്റെ ഉദ്ഘാടനം എം.ഇ.എസ് കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് നിർവ്വഹിച്ചു. കൺവീനർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ.പി ഷഫീഖ് സ്വാഗതം ആശംസിച്ചു.വി.എ നജീബ്, കെ.എ അൻസാരി,അബ്ദുൽ അസീസ്,സൈഫ് വി. കാസിം എന്നിവർ സംസാരിച്ചു.
അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്
കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ ) തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ.ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ.ഇ.കോളേജിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.










