പൂഞ്ഞാർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. കുന്നോന്നി സാംസ്‌കാരിക മന്ദിരത്തിൽ വാർഡ് മെമ്പർ ബീന മധുമോൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. ഗവ. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ടി.എ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ആയൂർവേദ മെഡിക്കൽ എച്ച്.എം.സി Read More…
Month: January 2026
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ: കേരള കോൺഗ്രസ് (എം)
കാഞ്ഞിരപ്പള്ളി :കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ ആണെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു. ആശുപത്രി കാൻറീന് എതിരെ തുടങ്ങിയ സമരം ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായ ത്തിൻ്റെയും അനുമതിയെ തുടർന്ന് തുറന്നു പ്രവർത്തിച്ചതോടെ കാൻറീൻ കെട്ടിടത്തിനെതിരെയുള്ള സമരമാക്കി മാറ്റുകയായിരുന്നു. ഡോ. ജയരാജ് എം.എൽ.എ.യുടെ 2016-2017 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച് 2021 ഫെബ്രുവരി 15ന് എം.എൽ.എ Read More…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാലയാത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം എന്നിവ നിരോധിച്ചു
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജൂലൈ 25 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.
കർക്കിടക മാസപൂജകൾക്കായി ശബരിമല നട തുറന്നു
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഉപദേവതാ നടകളിൽ ദീപം തെളിയിച്ച് ആഴിയിൽ അഗ്നി പകർന്നതിന് ശേഷമാണ് ഭക്തരെ ദർശനത്തിന് അനുവദിക്കുന്നത്. കർക്കിടകം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് നട തുറന്നു. 20-ന് രാത്രി 10 മണിക്കാണ് നട അടയ്‌ക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ദർശനം Read More…
പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം
പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവതിക്ക് പരുക്ക്. പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. വൃക്ഷതൈകൾ ഓർഡർ എടുത്തു നൽകുന്ന സംഘം സഞ്ചരിച്ചിരുന്ന പിക് അപ് വാനാണ് അപകടത്തിൽപെട്ടത്.
ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ നിര്യാതനായി
പൂഞ്ഞാർ: ഇടമല കുമ്പളത്താനത്ത് കെ വി തങ്കച്ചൻ (64) അന്തരിച്ചു. സംസ്‌കാരം നാളെ (16-7 -2024)രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ സുജാലിനി, മക്കൾ: വിമൽ തങ്കച്ചൻ (സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം), വിനീത. മരുമക്കൾ :രേഷ്‌മ, നിതീഷ് ഫോട്ടോ കെ വി തങ്കച്ചൻ.
കടനാട് പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ മാനത്തൂർ ,പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം
വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാവ് ,പ്ലാവ് ,തേക്ക് ,റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ആർ .ഡി . ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക്അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ Read More…
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറയിൽ
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തും, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. പാലാ രൂപത DFC ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ: സൗമ്യ FCCയും, അരുവിത്തുറ ലയൺസ്ക്ലബ് സെക്രട്ടറി മനേഷ് Read More…
എം.കോം സീറ്റൊഴിവ്
അരുവിത്തുറ സെന്റ്. ജോർജ് കോളേജില്‍ എം.കോം സ്വാശ്രയ കോഴ്‌സില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‌പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495749325 , 9446200363











