ഈരാറ്റുപേട്ട: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഹാരിസ് ബീരാൻ എം പി യ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ പൗരസ്വീകരണം നൽകും. വൈകുന്നേരം 7 മണിക്ക് നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കും.
Month: January 2026
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിനു കൊടി ഉയർത്തി. ഇനി 9 ദിവസത്തേക്ക് രാവിലെ 5.30 മുതൽ 7.00 വരെ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാളിന്റെ മുഴുവൻ ദിവസങ്ങളിലും 11.30 ന് ഉള്ള വിശുദ്ധ കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിലായിരിക്കും നടക്കുക. മേജർ ആർച്ച് ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, കർദി നാൾ ബസേലിയോസ് മാർ ക്ലി മീസ് കാതോലിക്കാ ബാവ, Read More…
കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ (20-7-24, ശനി) 2 ന് വീട്ടൂവളപ്പിൽ. ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം. മക്കൾ: എം.ബി സാനു (റിട്ട: സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം.
വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ PTA വാർഷിക പൊതുയോഗം നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ PTA വാർഷിക പൊതുയോഗം ഇന്ന് 1.30 PM-ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു. PTA പ്രസിഡന്റ് ശ്രീ.ജിമ്മി തോമസ് കൊച്ചെട്ടൊന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ് നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീമതി. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡ്രീം പ്രോജക്ട് Read More…
പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു
നീലൂർ : സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഭരണങ്ങാനം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സെലിൻ ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവനുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എം കോം കോഴ്സ്സിൽ മനേജ്മെൻ്റ് കോട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.9495749325.
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ദേവമാതായിൽ പൂർവ്വവിദ്യാർത്ഥിസംഗമം
കുറവിലങ്ങാട്: ദേവമാതാ കോളേജിലെ 1975-78 ബാച്ച് ബികോം വിദ്യാർത്ഥികൾ, ഒരു ലക്ഷത്തോളം രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി ഏർപ്പെടുത്തി.യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്, പൂർവ്വവിദ്യാർത്ഥിസംഗമത്തിൽവച്ച് സ്കോളർഷിപ്പ് തുക കൈമാറി. പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുനിൽ സി. മാത്യു അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ അലംനൈ അസോസ്സിയേഷൻ സെക്രട്ടറി ശ്രീ. ജോണി ആറുതൊട്ടിയിൽ, സിസ്റ്റർ ആനി ഗ്രേസ്, ഡോ. റെന്നി എ. ജോർജ്ജ്, പ്രൊഫസർ ജോർജ്ജ് മാത്യു എന്നിവർ സംസാരിച്ചു. ‘കൊമേഴ്സ് പഠനവും ജോലി സാധ്യതകളും Read More…
ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കുറവിലങ്ങാട് : കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അധ്യക്ഷത വഹിച്ചു. എം.എൻ മോഹനൻ, ഷാജി പുതിയിടം, സിബി ഓലിക്കൽ, റോയി കരോട്ട്, ബെർട്ട് പഞ്ഞാക്കിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, രമണൻ, ജോണി തെക്കേമണവത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറക്കൽ, മഹിളാ Read More…
പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ Read More…











