പൂവരണി : വിശ്വാസപരിശീലന രംഗത്ത് പൂവരണി എസ് എച്ച് സൺഡേസ്കൂൾ അധ്യാപിക ജിലു ജിജി ചുക്കനാനിക്കൽ നടത്തുന്ന വേറിട്ട വഴികളിലൂടെയുള്ള ക്ലാസ്സുകൾ ശ്രദ്ധേയമാകുന്നു. ജിലു തനിയെ വരച്ച് ഡിസൈൻ ചെയ്ത ഒറ്റ ക്യാൻവാസിൽ ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തിയിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന വിവരണം വളരെ ആകർഷകമായി അവതരിപ്പിച്ചു. ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ടികൾ എല്ലാം വളരെ കൗതുകകരമായി ഇത് ഉപയോഗിച്ച് പ്രദർശിപ്പിച്ചു. കൂടാതെ ഏഴാം ദിവസത്തെ വിശ്രമത്തിന് ശേഷം ഏദൻ തോട്ടം Read More…
Month: January 2026
കേരളത്തിൽ ഇടതുപക്ഷത്തിന്റെ പരാജയം താത്കാലികം: ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി
കടുത്തുരുത്തി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താൽക്കാലികം മാത്രമാണെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി വിലയിരുത്തി. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുത്ത് തെളിയിക്കും. ജനാധിപത്യ കേരളാകോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും മെറ്റൽ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സഖറിയാ Read More…
പാറത്തോട്ടിൽ ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ ഉണ്ടായ അപകടം: പരിക്കേറ്റ യാത്രക്കാരിയെ സെറാ ബസ് മാനേജ്‌മന്റ് ആശുപത്രിയിൽ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ സെറാബസ് മാനേജ്മെൻറ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ സന്ദർശിക്കുകയും ഞങ്ങളുടെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പപേക്ഷിക്കുകയും ആശുപത്രിയിലെ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരെ ബസ് മാനേജ്മെൻ്റിൻ്റ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും, വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തു. തങ്ങളുടെ ബസിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട ആളുടെ കൂടെ ഉണ്ടാവണമെന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറിയതിന് ജീവനക്കാർക്ക് Read More…
തിടനാട് പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള പ്രവർത്തനരഹിതമായ ഹൈ മസ്റ്റ്, മിനി മസ്റ്റ്, സോളാർ ലാമ്പുകൾ എത്രയും വേഗം പ്രവർത്തനയോഗ്യമാക്കണം : യൂത്ത് കോൺഗ്രസ് തിടനാട്
തിടനാട് പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തെളിയാത്ത ഹൈമാസ്റ്റ്, മിനിമാസ്റ്റ്, സോളാർ ലാമ്പുകൾ പ്രവർത്തനക്ഷമമാ കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി. വിവിധ ഫണ്ടുകളിൽ നിന്നായി നിരവധി ലാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പലതും പ്രവർത്തനരഹിതവുമാണ്. ഇത്തരം ലാമ്പുകൾ പ്രവർത്തന യോഗ്യമാക്കാതത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നും, ഇവ പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഉടൻ സ്വികരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര പ്രസ്ഥാപിച്ചു.
യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു
പാലാ :യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും, കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് സ്പൈനൽ കോഡിനെ ഞെരുക്കുന്ന വിധത്തിൽ മുഴ വളരുന്നത് കണ്ടത്. 8 സെന്റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളർന്നു വന്നിരുന്നത്. സുഷുമ്ന നാഡിയിൽ Read More…
യോഗാ ദിനം ആചരിച്ചു
പ്ലാശനാൽ : പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി. കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും അവരുടെ മാനസിക വളർച്ച യ്ക്കും ഉതകുന്ന യോഗ പരിശീലനം ഈ അധ്യയന വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
അയർക്കുന്നം :പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ജോസഫ് ചാമക്കാല, ജോസ് കൊറ്റം ജോസ് കുടകശെരി , റെനി വള്ളികുന്നേൽ , ജോൺ വരക്കുകാലയിൽ , വിൻസ് പേരാലിങ്കൽ, Read More…
അന്താരാഷ്ട്ര യോഗാദിനത്തിൽ മെഗാ യോഗയുമായി കുറുമണ്ണ് സ്കൂൾ
കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. കോട്ടയം യോഗ മീറ്റിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായ ഈ സ്കൂളിലെ മാസ്റ്റർ ഡോൺ ജിറ്റോയും മാസ്റ്റർ അക്ഷയ് വി. എസും മെഗാ യോഗയിൽ കുട്ടികളോടൊപ്പം പങ്കെടുത്തു. മെഗാ യോഗ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് യോഗയുടെ Read More…
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
കൊഴുവനാൽ ; സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗം കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ബന്നിച്ചൻ പി.ഐ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് മിനിമോൾ ജേക്കബ്ബ് റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം, അധ്യാപക വിദ്യാർഥികളായ അനു ജോൺസൺ, അനാമിക സുരേഷ്കുമാർ, സാന്ദ്രാ കെ. സാബു എന്നിവർ നേതൃത്വം നൽകി.
സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പും നൽകി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. Read More…











