aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ബിരുദദാന ചടങ്ങ് 26 ന്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോളേജ് മനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ സി.റ്റി അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറും. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, സ്തുത്യർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. Read More…

general

നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തപ്പെട്ടു

കരൂർ ഗ്രാമപഞ്ചായത്ത് നാഷണൽ ആയിഷ് മിഷൻ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കുടക്കച്ചിറയുടെ നേതൃത്വത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം 23/06/2024 (ഞായറാഴ്ച )കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ടു. കരൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ സാജു ജോർജ് സ്വാഗതം ആശംസിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി Read More…

general

പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു

ചീങ്കല്ലേൽ: സെന്റ് തോമസ് എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച പുതിയ പാചകപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു വിന്റെ നിർദേശപ്രകാരം അനുവദിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്. ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജോസ്,വാർഡ് മെമ്പർ റിനി വിൽ‌സൺ, Read More…

bharananganam

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന് ഭരണങ്ങാനത്ത് വിപുലമായ പരിപാടികള്‍; 25 ന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത 25 ന് ചൊവ്വാഴ്ച 11.30 ന് ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ തുടക്കം കുറിക്കും. മാസാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കറും ഗാന്ധിയനുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. Read More…

general

കെ സി വൈ എൽ പുതുവേലിയുടെ നേതൃത്വത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലിയുടെ നേതൃ ത്തിൽ സമുദായം അവബോധ സെമിനാർ, അംഗത്വ വിതരണം, നവാഗതർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ സെമിനാറിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചാപ്ലയിൻ ഫാ ജോസഫ് ഈഴാറാത്ത് നവാഗതരായ അംഗങ്ങളെ സ്വീകരിക്കുകയും മെമ്പർഷിപ് വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എൽ പുതുവേലി യൂണിറ്റ് ഡയറക്ടർ ബ്ലെസ്സൺ Read More…

pala

സൗജന്യ ശ്വാസകോശ രോ​ഗ നിർണയ ക്യാമ്പും, പിഎഫ്ടി പരിശോധനയും

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) പൾമനറി വിഭാ​ഗം ഡോക്ടറുടെ നേതൃത്വത്തിൽ 26 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ശ്വാസകോശരോ​ഗ നിർണയ ക്യാമ്പും പിഎഫ്ടി പരിശോധനയും നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം .വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8281699263.

mundakkayam

കൂട്ടിക്കലിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിൽ സംരക്ഷണ വേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. റോഡിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് സംരക്ഷണ കവചം വേണമെന്ന് നാട്ടുകാർ ആവശ്യപെടുന്നത് ട്രാൻസ്ഫോമറിനു ചുറ്റും കാടു പിടിച്ച് ആണ് കിടക്കുന്നത്. സമീപ പ്രദേശത്തെ സെന്റ് ജോർജ് ഹൈസ്കൂലേയ്ക്ക് കുട്ടികൾ നടന്നു പോവുന്നതും ഇതിലൂടെയാണ്. മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്നും എത്രയും പെട്ടെന്ന് ട്രാൻസ്ഫോമറിന് സംരക്ഷണ കവചം സ്ഥാപിക്കാൻ ഉള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നു ഉണ്ടാവണം Read More…

ramapuram

ലയൺസ് ക്ലബ് ഓഫ് ടെംമ്പിൾ ടൗൺ രാമപുരം 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുക ളുടെ ഉദ്ഘാടനവും

2024 ജൂൺ 22 ശനി വൈകിട്ട് 6:30 ന് രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിർവഹിച്ചു. പ്രസിഡൻ്റ് ലയൺ ബി. സി ലാൽ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ എം.ജെ.എഫ്. ലയൺ തോമസ് ജോസിൻ്റെ നേതൃത്വത്തിൽ മനോജ് കുമാർ കെ പ്രസിഡൻ്റ്, സെക്രട്ടറി കേണൽ കെ എൻ വി ആചാരി ,അഡ്മിനിസ്ട്രേറ്റർ ശ്രീനാഥ് വി ,ട്രഷറർ അനിൽകുമാർ കെ പി എന്നീ പുതിയ ഭാരവാഹികളുടെ Read More…

politics

ജോസ് കെ.മാണിക്ക് പ്രവര്‍ത്തകരുടെ സ്വീകരണം

രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്‍കി. പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ.മാണി സംസാരിച്ചു. വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ. എന്‍ ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബാബു ജോസഫ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജേക്കബ് തോമസ് അരികുപുറം, അഡ്വ.കെ.കുശലകുമാര്‍, ടി.എം ജോസഫ്, Read More…

Adukkam

അടുക്കത്തിന്റെ പ്രിയ ഹെഡ്മിസ്ട്രസ്സ് ഇനി കടുത്തുരുത്തി സ്കൂളിൽ

അടുക്കം :അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിസ്തുല്യമായ സേവനങ്ങൾക്ക് ശേഷം അടുക്കം നിവാസികളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ഏറെ പ്രിയപ്പെട്ട ഷംല ടീച്ചർ യാത്ര പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു.തുടർന്നും ഗവണ്മെന്റ് വി. എച്. എസ്. എസ് കടുത്തുരുത്തി ടീച്ചറിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമാകും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും അടുക്കം സാക്ഷിയായി. വിദ്യാഭ്യാസ നിലവാരത്തിൽ ഉണ്ടായ ഉജ്ജ്വലമായ നേട്ടങ്ങൾ അതിനു പിന്നിലെ കൃത്യമായ, ചടുലമായ Read More…