weather

സംസ്ഥാനത്ത് കനത്ത മഴ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. Read More…

aruvithura

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം: പ്രൊഫ ഡോ സി .റ്റി അരവിന്ദ കുമാർ

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ Read More…

general

കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ യുവജനദിനാഘോഷം FELIZ 2K24 – അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു

കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം, നവാഗതർക്ക് അംഗത്വ സ്വീകരണം , അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം,കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം എന്നിവ കൈപ്പുഴ സെന്റ്‌ ജോർജ്‌ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. കൈപ്പുഴ യൂണിറ്റ് ഡയറക്ടർ ശ്രീ. ടോബി ജെയിംസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ആൽബിൻ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത പ്രസിഡന്റ്‌ ശ്രീ. ജോണിസ് പി സ്റ്റീഫൻ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. Read More…

obituary

മേക്കാട്ട് ജോസഫ് മാത്യു നിര്യാതനായി

ഈരാറ്റുപേട്ട : കടുവാമുഴി മേക്കാട്ട് ജോസഫ് മാത്യു (96) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (26-06-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

thalanad

തലനാട് എസ് എൻ അങ്കണവാടി, ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം ബിനോയ്‌ വിശ്വം എംപി ഉദ്ഘാടനം ചെയ്തു

തലനാട് :ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ പ്രവർത്തിക്കുന്ന എസ് എൻ ബാലവാടിക്കും ഹോമിയോ ഡിസ്‌പെൻസറിയുടെയും പുതിയ ഇരുനില കെട്ടിടം ബിനോയ്‌ വിശ്വം എം പി ഉദ്ഘാടനം ചെയ്തു. എംപി യുടെ 2022-23വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഒന്നാം നിലയിൽ അങ്കണവാടിയും രണ്ടാം നിലയിൽ ഹോമിയോ ഡിസ്‌പെൻസറിയും എന്ന രീതിയിലാണ് പ്രവർത്തനം. സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാം ആധുനിക സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്. മന്ദിരത്തിന്റെ പൂർത്തികരണത്തിനായി 9ലക്ഷം രൂപ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

cherpunkal

പുതിയ കോഴ്സുകൾ അനുവദിച്ചു

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി നാലു പുതിയ കോഴ്സുകൾ അനുവദിച്ചു. BBA, BA Animation,BSc Artificial Intelligence and Mashine learning, MSc Acturial Science എന്നിവയാണ് ഈ കോഴ്സുകൾ. ചേരാൻ താല്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447776741.

general

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൻ്റെ കാരുണ്യ വണ്ടികൾ ശ്രദ്ധേയമാകുന്നു

ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക് ഭക്ഷണ പൊതികളുമായി സ്നേഹ വണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും – അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. ഓരോ ആഴ്ചയിലുംഅറുപത് പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർത്ഥികൾ നേരിട്ട് ഭക്ഷണ പൊതി നൽകുന്നതോടൊപ്പം അവരോരൊടത്ത് അല്പസമയം ചിലവഴിക്കാനും, സംസാരിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. പഠന- പാഠ്യേതരത്തോടപ്പം Read More…

bharananganam

ലഹരിവിരുദ്ധ ദിനം ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശം: വി.എം. സുധീരന്‍

ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വി.എം. സുധീരന്‍. ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള്‍ നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതയും, പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നുള്ളതും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ ചുമതലയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണത്തിലെത്തുന്നവര്‍ മദ്യം പോലുള്ളവയുടെ പ്രചാരകരായി മാറുന്നു. ഭരണകൂടങ്ങള്‍ Read More…

ramapuram

INSPIRE സയൻസ് ക്യാമ്പ് മാർ ആഗസ്തീനോസ് കോളേജിൽ

കോട്ടയം: വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയായ INSPIRE ഇന്റേൺ ഷിപ് സയൻസ് ക്യാമ്പ് 2024 സെപ്‌തംബർ 23 മുതൽ 27 വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ന്യൂഡൽഹി ആസ്ഥാനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി യുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷം പ്ലസ്‌ വൺ അഡ്‌മിഷൻ എടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ്. കേരള സ്റ്റേറ്റ് സിലബസ് പത്താംക്ലാസിൽ ഫുൾ എ പ്ലസ്, സി ബി Read More…