Accident

ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾക്ക് പരുക്ക്

പശു റോഡിൽ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ പീരുമേട് സ്വദേശി പ്രകാശിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 യോടെ കോട്ടയം – കുമളി ദേശീയ പാതയിൽ പീരുമേടിന് സമീപത്തു വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം സമാന രീതിയിൽ മുണ്ടക്കയത്തു വച്ചും പശു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു.

education

കോട്ടയം ജില്ലയിൽ പാഠപുസ്തകവിതരണം പൂർത്തിയായി

പുതിയ അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം കോട്ടയം ജില്ലയിൽ പൂർത്തിയായി. മേയ് 30 നകം വിതരണം പൂർത്തിയാക്കി സംസ്ഥാനതലത്തിൽ സ്‌കൂൾ പാഠപുസ്തകവിതരണം പൂർത്തിയാക്കുന്ന ആദ്യജില്ലകളിലൊന്നായി കോട്ടയം മാറി. ജില്ലയിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേയ്ക്കുള്ള 12,69,123 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിൽ അൺഎയ്ഡഡ് സ്‌കൂളുകളിലേയ്ക്കുള്ള 72,714 പുസ്തകങ്ങളിൽ 36080 എണ്ണം ഒഴികെ വ്യാഴം(മേയ് 30) കൊണ്ട് വിതരണം പൂർത്തിയാക്കിയെന്നു കോട്ടയം ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പറഞ്ഞു. അൺഎയ്ഡഡ് സ്‌കൂളുകൾക്കുള്ള ബാക്കി പുസ്തകങ്ങളും പുതുപ്പള്ളി സെന്റ് ജോർജ് ഗവ. Read More…

education

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റി. പുതിയ കാലവും പുതിയ ലോകവുമാണ്. ഇത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ Read More…

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ്. എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും നാളെ (തിങ്കളാഴ്ച) ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

mundakkayam

ഡി വൈ എഫ് ഐ വിദ്യാർത്ഥികളെ അനുമോദിച്ചു

മുണ്ടക്കയം :ഡി വൈ എഫ് ഐ ചെറുമല യൂണിറ്റ് കമ്മറ്റിയുടെയും സി പി ഐ എം പാലയ്ക്കത്തടം ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയും ബഎഡ്നു ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്ത വിദ്യാർത്ഥികളെയും അനുമോദിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുണ്ടക്കയം മേഖലാ സെക്രട്ടറി രജീന്ദ്രൻ, പ്രസിഡന്റ് ഹരിലാൽ, സി പി Read More…

obituary

കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ നിര്യാതനായി

മുണ്ടക്കയം : കരിനിലം ചെട്ടിപറമ്പിൽ ജോൺസൺ (63) നിര്യാതനായി. ഭാര്യ സാലി തുമരംപറമ്പിൽ ഊട്ടുകുളം കുടുംബാഗമാണ്. മക്കൾ ഡോൺ ( മുബൈ )മാർട്ടിൻ (മുംബൈ). മൃതസംസ്ക്കാര ശുശ്രൂഷ (നാളെ 3.6.24 തിങ്കൾ) ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് 3 മണിയ്ക്ക് ദിവ്യബലിയോട് കൂടി സെൻ്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.

general

മൂലമറ്റം സെൻറ് ജോർജിൽ പ്രവേശനോൽസവം 3 ന്

മൂലമറ്റം: സെൻറ് ജോർജ് യു.പി. സ്കൂളിലെ പ്രവേശനോൽസവവും നവാഗതരുടെ വരവേല്‌പും 3 ന് രാവിലെ 10 ന് നടക്കും. ജി. എസ്. റ്റി. ഡിപ്പാർട്ടുമെൻ്റ് ഡെപ്യൂട്ടി കമ്മീഷണർ രാരാ രാജ് ആർ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ , പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി , റോയ് ജെ കല്ലറങ്ങാട്ട് , ജയ്സൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.

erattupetta

ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെ.കെ.പി, സെക്രട്ടറി എബിന്‍ (ഉണ്ണി)

ഈരാറ്റുപേട്ട: സന്നദ്ധ സേവന രംഗത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമായി ഒരു പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് ടീം നന്മക്കൂട്ടം. ഏട്ടുവര്‍ഷമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്ന ഈ കൂട്ടായ്മയില്‍ 100 ഓളം പ്രവര്‍ത്തകരുണ്ട്. ഏത് ദുരന്ത മേഖലയിലും സജീവ സന്നിധ്യമാണ് ടീം നന്മക്കൂട്ടം. ഒരു വര്‍ഷമാണ് ഭരണ സമിതിയുടെ കാലയളവ്. 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജി കെകെപി (പ്രസിഡന്റ്), അന്‍സര്‍ നാകുന്നത്ത് (വൈസ് പ്രസിഡന്റ്), എബിന്‍ (ഉണ്ണി)- (സെക്രട്ടറി) റമീസ് ബഷീര്‍, പി പി നജീബ് (ജോ.സെക്രട്ടറിമാര്‍) അഫ്‌സല്‍ Read More…

uzhavoor

ഉഴവൂർ ലയൻസ് ക്ലബ്‌ന്റെ ഉദ്‌ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി നിർവഹിച്ചു

ഉഴവൂർ ലയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഉഴവൂർ ലയൻസ് ക്ലബ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ലയൻസ് ക്ലബ്‌ ന്റെ ഡിസ്ട്രിക്ട് ഗവർണർ ഡോ ബിനോ ഐ കോശി നിർവഹിച്ചു . ഉഴവൂർ ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ രാജു ലുക്കോസ് കളപ്പുരക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. അഡ്വ മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ,ലയൺ ജോ പ്രസാദ്, ലയൺ ജോസഫ് Read More…

mundakkayam

ഏന്തയാർ ഈസ്റ്റ് താത്കാലിക ജനകീയ പാലം ഉയർന്നു,ജൂൺ 3 ഉത്ഘാടനം

മുണ്ടക്കയം :കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികൾക്ക് ആശ്വാസമായി താത്കാലിക ജനകീയ പാലം ഉയർന്നു. ജൂൺ 3ന് ഉത്ഘാടനം ചെയ്യും. പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവില്‍ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ താൽക്കാലിക നടപ്പാലം നിര്‍മിക്കാൻ ആലോചന നടത്തി. Read More…