general

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ കരിക്കാട് ടോപ്പിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ കാരിയട് ടോപ്പിൽ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ സഹദ് K സലാം, മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം റജീന, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി Read More…

job

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ താൽക്കാലിക ഒഴിവുകൾ

തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം മലയാളം അധ്യാപക തസ്തിക ,ഇൻസ്ട്രക്ടർ (ഡിപ്ലോമ)വാച്ച് മാൻ (7 ആം ക്ലാസ് )എന്നിവയിൽ താൽക്കാലിക ഒഴിവുണ്ട്. അധ്യാപിക തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. അധ്യാപിക തസ്തിക ഇൻറർവ്യൂ ജൂൺ 12 രാവിലെ 10.30 ന് വർക്ക്ഷോപ്പ് ഇൻസ്ട്രക്റ്റർ (മെക്കാനിക്കൽ .ഇലക്ട്രിക്കൽ)ഇൻ്റർവ്യൂ ജൂൺ 13ന് രാവിലെ10.30 ന്. വാച്ച് മാൻ ഇൻ്റർവ്യൂ ജൂൺ 14 രാവിലെ 10.30 ന് താൽപര്യമുള്ള ഉദ്യോഗാർഥികൾ Read More…

pala

മാർ സ്ലീവാ മെഡിസിറ്റി പരിസ്ഥിതി ദിനാചാരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷ തൈനടീൽ നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം, ആർഎംഒമാരായ ഡോ.അരുൺ.എം, ഡോ.രേഷ്മ സുരേഷ് എന്നിവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സിൽ ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, Read More…

education

2024 -25 അക്കാദമിക് കലണ്ടർ പുറത്തിറക്കി; 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണിത്. ഇതനുസരിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞവർഷം 204 പ്രവൃത്തി ദിവസമായിരുന്നു. പ്രവൃത്തിസമയം കൂടുതലുള്ള ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവൃത്തിദിവസങ്ങൾ 195 ആയി തുടരും. പുതിയ കലണ്ടർ അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം Read More…

obituary

ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ) നിര്യാതയായി

തീക്കോയി : ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ–87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാച്ചൻ. മക്കൾ: സിസ്റ്റർ സിൽവി (തിരുവനന്തപുരം), മാമച്ചൻ, ലില്ലി, ജോവാൻ, ബെനറ്റ്, ബിനു. മരുമക്കൾ പരേതനായ സണ്ണി വടക്കേമുളഞ്ഞനാൽ (പ്രവിത്താനം), തൊമ്മച്ചൻ കാരമുള്ളിൽ (പയപ്പാർ), സോന ബെനറ്റ് (ചണ്ഡിഗഡ്) മാത്യുച്ചൻ പൊട്ടനാനിയിൽ (പാലക്കുഴി).

aruvithura

പരിസ്ഥിതി ദിനാഘോഷം അരുവിത്തുറ സെൻ്റ് മേരീസ് സ്കൂളിൽ

അരുവിത്തുറ: വിവിധ മത്സരങ്ങളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, കവിതാലാപനം ,പരിസ്ഥിതിദിന ക്വിസ് ,ചുമർ പത്രിക നിർമ്മാണം, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു ,കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടിക ൾ അവരുടെ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും അവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ Read More…

pala

അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഫലവൃക്ഷത്തൈകൾ നട്ടു

പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്. പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലമറ്റത്തിൽ, രാഹുൽ ജി നായർ എന്നിവർ ചേർന്നു നടീൽ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഓഫീസർ ലഫ് അനു ജോസ് സന്ദേശം Read More…

general

ഭൂമിക്ക് ഒരു കുട പദ്ധതിയുമായി കുറുമണ്ണ് സ്കൂളിലെ കുരുന്നുകൾ

ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ Read More…

thidanad

ദേവ ഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ നടപ്പിലാക്കി

തിടനാട് : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ദേവഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടപ്പിലാക്കി. ബ്ലോക്ക് തല പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജി പൂച്ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയത്. വ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശാലിനി റാണി Read More…

obituary

കൊല്ലംപറമ്പിൽ ജോസഫ് തോമസ് നിര്യാതനായി

പൂഞ്ഞാർ : കൊല്ലംപറമ്പിൽ ജോസഫ് തോമസ് (ജോസ് കുട്ടി 64) അന്തരിച്ചു. സംസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാറിലെ വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി ജോസഫ് (കുന്നോന്നി ചോങ്കരയിൽ കുടുംബാംഗം). മകൻ: ജസ്റ്റിൻ. മരുമകൾ: മിനു മാത്യൂ (ചേനകുഴിയിൽ കരിക്കാട്ടൂർ മണിമല).