Accident

ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.

general

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം

വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…

kottayam

പച്ചത്തുരുത്ത് പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുക വഴിയാണ് നമ്മൾക്കു ജൈവവൈവിധ്യം സംരക്ഷിക്കാനാകുന്നതെന്നു മന്ത്രി പറഞ്ഞു. എല്ലാവരും ചേർന്നു പച്ചത്തുരുത്തുകളുടെ പ്രധാന്യം വരും തലമുറയ്ക്കു മനസിലാക്കിക്കൊടുക്കാൻ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കോട്ടയം നവകേരളം കർമപദ്ധതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷം വഹിച്ചു. Read More…

kottayam

ഇ നാട് യുവജന സഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെളിയന്നൂരിലെ ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനസഹകരണ സംഘങ്ങൾ ആരംഭിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നാണ് ഈ നാടിന്റെ വിജയം കാണിക്കുന്നത്. പുതിയ സഹകരണനിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ Read More…

erattupetta

യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണ വിതരണം

ഈരാറ്റുപേട്ട :യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിലായി 2000 ത്തിലധികം കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഈരാറ്റുപേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. യശശരീരനായ കെ എം മാണി സാർ കാണിച്ചുതന്ന കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ഏറ്റെടുത്തു നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള Read More…

ramapuram

മാർ ആഗസ്തീനോസ് കോളേജിൽ ബി എസ് ഡബ്ലിയു കോഴ്സ് ആരംഭിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഈ അധ്യയന വർഷം മുതൽ ബി എസ് ഡബ്ലിയു (Bachelor of Social Work) കോഴ്സ് ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി മന്ധപ്പെടുക. മറ്റ് കോഴ്‌സുകളായ ബി. ബി. എ., ബി. സി. എ, ബി. എസ്. സി. ഇലക്ട്രോണിക്സ് , ബി. എസ്. സി. ബയോടെക്നോളജി, ബി. എ. ഇംഗ്ലീഷ്, ബി കോം- കോ ഓപ്പറേഷൻ, ഫിനാൻസ് & ടാക്‌സേഷൻ, ഫിനാൻസ് & മാർക്കറ്റിങ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കും Read More…

cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിച്ചു

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം നാലു പുതിയ കോഴ്സുകൾ തുടങ്ങാൻ എം. ജി. യൂണിവേഴ്സിറ്റി അനുവാദം നല്കി. BBA, B A Animation, Integrated MSc Artificial Intelligence and Machine Learning, MSc Acturial Science.ഇവയെല്ലാം ജോലി സാധ്യത ഉള്ള ന്യൂ ജനറേഷൻ കോഴ്സുകളാണ്. അഡ്മിഷന് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

mundakkayam

ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റ് പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും

മുണ്ടക്കയം: ഹാരിസൺസ് മലയാളം ലിമിറ്റഡ് മുണ്ടക്കയം എസ്റ്റേറ്റിൽ പരിസ്ഥിതി ദിനാചരണവും എസ്റ്റേറ്റിന്റെ ജൈവ വൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനവും ജൈവവൈവിധ്യ രെജിസ്റ്ററിന്റെ പ്രകാശനവും പൂഞ്ഞാർ നിയോജക മണ്ഡലം എം ൽ എ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉത്ഘാടനം നിർവഹിച്ചു. ഹാരിസൺസ് മലയാളം ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിഷ് ജെ ഒഴാക്കൽ, റേഞ്ച് ഫോറെസ്റ് ഓഫീസർ , അഴുത പരിസ്ഥിതി ദിന സന്ദേശം നൽകി. എരുമേലി Read More…

weather

ഒരു ഇടവേളക്ക് ശേഷം മഴ അതിശക്തമാകുന്നു; കേരളത്തിൽ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…

ramapuram

റാങ്ക് ജേതാക്കളെ ആദരിച്ചു

രാമപുരം: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജിൽനിന്നും ബി എസ് സി ബയോടെക്നോളജിയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഡിപ്പാർട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. രണ്ടാം റാങ്ക് കരസ്ഥമാക്കിയ സേതു ലക്ഷ്മി രവി, മൂന്നാം റാങ്ക് നേടിയ സെബ എലിസബത്ത് ജോൺ എട്ടാം റാങ്ക് നേടിയ ട്രീസ മരിയ സ്റ്റാൻലി, എല്ലാ വിഷയങ്ങൾക്കും ‘എ’ ഗ്രെയ്‌ഡ്‌ നേടിയ ആവണി സന്തോഷ്, ഏബെൽ ജോർജ്, അനന്യ ബിജു, ബിറ്റി മാത്തച്ചൻ, സ്വാതി സാജൻ, വിജിതാമോൾ ജി Read More…