aruvithura

വിജ്ഞാനോത്സവത്തിന് ഒരുങ്ങി അരുവിത്തുറ കോളേജ്

അരുവിത്തുറ : ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്ന പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള നാലുവർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നാം തീയതി ഔദ്യോഗികമായി ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് അരുവിത്തുറ കോളേജ്. കേരളത്തിലെ ബിരുദ വിദ്യാഭ്യാസത്തെ വിദേശ സർവകലാശാലകളിലെ ബിരുദ വിദ്യാഭ്യാസത്തോട് കിട പിടിക്കുന്ന രീതിയിൽ നൂതനവും തൊഴിൽ അധിഷ്ഠിതവും ആക്കി തീർക്കാൻ ഉതങ്ങുന്ന പുതിയ നാലുവർഷ ബിരുദ പാഠ്യപദ്ധതിയുടെ നടത്തിപ്പിനായുള്ള അവസാന Read More…

pala

കെ റ്റി യു സി (ബി) ക്ക് സംസ്ഥാന പ്രസിഡന്റ് പാലായിൽനിന്ന്

കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെ സംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. ഏറെക്കാലം ബി ജെ പി യുടെ കാരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കാരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പൊന്നാട കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ് (ബി) യുടെ പാലാ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായും Read More…

kanjirappalli

പ്രതിഭാ പുരസ്കാര വിതരണം 30 ന്

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും, 100% വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡിന്റെയും വിതരണം ജൂൺ 30ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ Read More…

teekoy

തീക്കോയിൽ അപകടകരമായി നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി

തീക്കോയി: തീക്കോയി – വാഗമൺ റോഡിൽ പെട്രോൾ പമ്പിന് സമീപം വളവിൽ നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന മരം മുറിച്ചു നീക്കണമെന്ന് ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് PWD യും KSEB യും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുവാൻ നടപടിയായത്.

Accident

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

വാഗമണ്ണിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ കോട്ടമല സ്വദേശി ശ്രീകണ്ഠരാജനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അപകടം.

erumely

പട്ടയ ഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകുന്നത് പരിഗണനയിൽ: മന്ത്രി കെ.രാജൻ

എരുമേലി : കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ട് വളർത്തിയതും, കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി ഗവൺമെന്റിന്റെ പരിഗണനയിൽ ആണെന്നും,നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. Read More…

pala

പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ

ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളി ശനി ദിവസങ്ങളിൽ നടത്തുന്നതാണ്. ബിസിഎ (എ. ഐ. വിത്ത് പൈത്തൺ), ബികോം ലോജിസ്റ്റിക്സ്, ബി കോം ഫൈനാൻസ് ആൻഡ് ടാക്സേഷൻ (ടാലി ആൻഡ് പ്രാക്റ്റിക്കൽ അക്കൗണ്ടിങ്), ബിബിഎ (ഡിജിറ്റൽ മാർക്കറ്റിംഗ്), എം കോം ടാക്സേഷൻ എന്നിവയാണ് വിവിധ കോഴ്സുകൾ. മേൽ പറഞ്ഞ പ്രോഗ്രാമിലേക്ക് ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ വെള്ളി, ശനി ദിവസങ്ങളിൽ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിക്കുന്നു. 75% Read More…

kanjirappalli

ഹെൽത്ത് ചെക്കപ്പ്: നിരക്കിളവുമായി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പ്പിറ്റലിൽ 2024 ജൂൺ 28, 29, ജൂലൈ 01 തീയതികളിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാണ്. കൂടുതലറിയാനും ബുക്കിംഗിനുമായി വിളിക്കൂ : +91 9188228226.