രാമപുരം : നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ചു പരുക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്. 4 മണിയോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.
Month: January 2026
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ Read More…
ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതയായി
അരുവിത്തുറ: ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ. ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).
സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ
സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്. സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തത്. അത്തനേഷ്യസ് Read More…
ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് നിര്യാതനായി
ആലയ്ക്കാപ്പള്ളിൽ തെയ്യാമ്മ തോമസ് (82) അന്തരിച്ചു. മൃതദേഹം നാളെ 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. അരുവിത്തുറ ചെങ്ങാനാരിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ജോർജ്. മക്കൾ. ജോ തോമസ്, ജിഷി, ജിൻസി (കാനഡ). മരുമക്കൾ: സിസമ്മ ജോ മണ്ണാർവേലിൽ കാപ്പിപതാൽ, ഷിനോബി തുരുത്തിയിൽ (കാനഡ).
കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി
കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിരുന്നു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാജേഷിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചെത്തിയത്. Read More…
കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി നിര്യാതയായി
ഭരണങ്ങാനം:കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ഭർത്താവ്: സോമിച്ചൻ. മക്കൾ: ജോസ് ടോം (കുവൈത്ത്), ഷിൽജോ, ഷാരോൺ.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം.
പുതുപ്പറമ്പിൽ ചന്ദ്രൻ കുട്ടി നിര്യാതനായി
മുണ്ടക്കയം :കൂട്ടിക്കൽ പുതുപ്പറമ്പിൽ ചന്ദ്രൻ കുട്ടി (83)നിര്യാതനായി. ഭാര്യ :മണി. മക്കൾ:രഞ്ജു, രാഹുൽ, രമ്യ. സംസ്കാരം നാളെ (17/6/2012024) 12 മണിക്ക് വീട്ടുവളപ്പിൽ.
കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
കെ സി വൈ എൽ അരീക്കര യൂണിറ്റ് ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. നവാഗതരായ അംഗങ്ങളെ സ്വാഗതം ചെയ്യുകയും, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും അരീക്കര ഫുട്ബോൾ ടീമിനെയും ആദരിക്കുകയും ചെയ്തു. ഡയറക്ടർ ശ്രീ എബ്രഹാം കെ സി, സി Read More…











