പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങിയ പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം. എ ൽ. എ. പടനിലം SMYM ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ” പടനിലം ഇനി പൂനിലയം ” എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. SMYM യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പാമ്പൂരി അധ്യക്ഷനായിരുന്നു. പടനിലം പള്ളി വികാരി ഫാ. സിബി Read More…
Month: April 2025
നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങൾ കുട്ടികൾക്കുണ്ടാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ
പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…
ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : പി.ജെ ജോസഫ് എം.എൽ.എ
കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ് സി സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, Read More…
അരുവിത്തുറ കോളേജിൽ ഫ്യൂച്ചർ സ്റ്റാർ മെൻറ്റേഴ്സ് ശില്പശാല
അരുവിത്തുറ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട് ഈ വർഷത്തെ മെൻ്റർ ടിച്ചേഴ്സ് ട്രെയിനിംഗ് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവണ് മൻ്റ് ,എയിഡഡ് ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത അൻപതോളം മെൻ്ററന്മാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.അരുവിത്തുറ സെൻ്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ സിബി ജോസഫ് ഉത്ഘാടനം ചെയ്തു. കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി Read More…
കുറവിലങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് ടോണി ഫ്രാൻസിസ് നിര്യാതനായി
കുറവിലങ്ങാട് : പെട്ടയ്ക്കാട് ടെക്‌സ്‌റ്റൈൽസ് ഉടമ ടോണി ഫ്രാൻസിസ് (57) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മണ്ണയ്ക്കനാടുള്ള വീട്ടിൽ എത്തിക്കും. മൃതസംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്
പാലാ: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാൻസി (58)ഡോണ മരിയ (28)ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുവാൻ മാണിസി കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു
തലപ്പലം ഗ്രാമപഞ്ചായത്തിൽ കളത്തൂക്കടവിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുന്നതിനു മാണി സി കാപ്പൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. കളത്തൂകടവ് സെന്റ് ജോൺ വിയാനി പള്ളി സൗജന്യമായി ലഭ്യമാക്കിയ സഥലത്താണ് നിർദ്ധിഷ്ട്ട ആശുപത്രി നിർമ്മിക്കുന്നത്. നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസിന്റെ നേതൃത്വത്തിൽ നടന്നു. PWD അസ്സിറ്റന്റ് എഞ്ചിനീയർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയി, വാർഡ് മെമ്പർമാരായ ജോമി ബെന്നി, ആനന്ദ് ജോസഫ്, മാണി Read More…
ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അനുമോദനം
തലപ്പലം : തലപ്പലം ഗ്രാമ പഞ്ചായത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയിൽ ഫുൾ ‘എ പ്ലസ് ‘ കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാണി സി കാപ്പൻ MLA യോഗം ഉദ്ഘാടാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി, മെമ്പർമാരായ അനുപമ വിശ്വനാഥ്, ആനന്ദ് വെള്ളൂകുന്നേൽ, ജോമി ബെന്നി, കൊച്ചുറാണി ജെയ്സൺ, Read More…
മാർ ആഗസ്തീനോസ് കോളേജിൽ പ്രവേശനോത്സവം
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഒന്നാം വർഷ MGU – UGP (Honours) ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷനാകുന്ന പ്രവേശനോത്സവം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മാത്തച്ചൻ പുതിയ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി പെരുന്നക്കോട്ട്,രാമപുരം സെന്റ്. അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു,കോളേജ് വൈസ് Read More…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാഗത്തു വച്ചായിരുന്നു അപകടം.