കോട്ടയം: പാർലമെൻറ് തിരഞ്ഞെടുപ്പിനു ശേഷം വിറളി പൂണ്ട യുഡിഎഫിനേയും നേതാക്കളെയും ആണ് കാണുന്നതെന്നും പോളിംഗ് ബൂത്തിൽ തങ്ങളുടെ വോട്ടർമാരെ എത്തിക്കാൻ പരാജയപ്പെട്ടതിന്റെ ജാളൃത മറക്കാനാണ് ശ്രമമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. മത്സരിച്ച സ്ഥാനാർത്ഥിയുടെ പാർട്ടിക്ക് വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പോയതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ അതൃപ്തിയും അണികൾ കൂട്ടത്തോടെ പാർട്ടി വിട്ടതും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ യോജിപ്പില്ലായ്മ യുമാണ് പോളിംഗ് ശതമാനം കുറയുവാൻ കാരണം. യു.ഡി.എഫ് അവരുടെ സ്ഥാനാർത്ഥിയെ വഞ്ചിക്കുകയാണ് Read More…
Month: July 2025
അരുവിത്തുറ കോളേജിൽ ബിരുദ കാംഷികൾക്കായി മുഖാമുഖം
അരുവിത്തുറ: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സ്സുകളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി.യു – യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെൻ്റ്. ജോർജ് കോളേജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 (തിങ്കളാഴ്ച്ച) രാവിലെ 10 ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിക്ക് എം. ജി. യു – യു. ജി.പി റൂൾസ് ആൻ്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ. Read More…
ചീട്ടുകളിക്കിടെ വാക്കുതർക്കം; പാലായിൽ ഇരുപത്താറുകാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു
ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും സ്‌ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ; സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ. വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു Read More…
കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരുക്ക്
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
നിരാലംബരായ അമ്മമാർക്ക് അഭയമരുളുന്ന സ്നേഹക്കൂട് ഇനി സ്വന്തം കെട്ടിടത്തിൽ
കോട്ടയം: നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരം ഇനി മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. സ്നേഹക്കൂട് അഭയമന്ദിരം കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം നാളെ (28/04/2024) ഉച്ചകഴിഞ്ഞ് 3 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ അറിയിച്ചു. നിഷ സ്നേഹക്കൂടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന Read More…
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി
പാലാ: തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ എടുത്ത് നടത്തിയ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെ വീണ്ടും ജോലികൾ ചെയ്യാവുന്ന വിധത്തിൽ പൂർവ്വസ്ഥിതിയിലാക്കി. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാഴിയുമായ 52കാരനാണ് ഗുരുതര അപകടത്തിൽ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്. ഏതാനും മാസം മുൻപ് തടിമില്ലിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. വലുപ്പമുള്ള തേക്ക് തടി യന്ത്രവാൾ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം. തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തിൽ Read More…
ഉഴവൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറെ സന്ദർശിച്ചു
ആർപ്പൂക്കര സ്വദേശിയും കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വംശജൻ ശ്രീ ബൈജു തിട്ടാലയെ സന്ദർശിച്ചു ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യു കെ യിൽ എത്തിയ ജോണിസ് ശ്രീ ബൈജു വിനെ കേംബ്രിഡ്ജിലെ ഭവനത്തിൽ എത്തിയായിരുന്നു സന്ദർശിച്ചത്. കേംബ്രിഡ്ജ് കൌൺസിലിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസിലാക്കുവാൻ സാധിച്ചതായി ജോണിസ് അഭിപ്രായപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ മേഖലകളിൽ കേംബ്രിഡ്ജിൽ നിന്നുള്ള Read More…
കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്; ജോസ്.കെ.മാണി എം.പി മാതാവിനോടും കുടുംബാംഗങ്ങളുമൊത്ത് വോട്ട് ചെയ്തു
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് ‘ കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി. മാതാവ് കുട്ടിയമ്മയ്ക്ക് വീട്ടിൽ വോട്ട് ചെയ്യുവാൻ സൗകര്യമുണ്ടായിട്ടും മക്കളോടും കൊച്ചുമക്കളോടും ഒപ്പo പതിവുപോലെ എത്തുകയായിരുന്നു.ഭാര്യ നിഷ, മക്കളായ പ്രിയങ്ക, റിതിക, കുഞ്ഞു മാണി എന്നിവരും ഒപ്പമെത്തിയിരുന്നു. മകൻ കുഞ്ഞു മാണിക്ക് ഇത് കന്നി വോട്ടായിരുന്നു. ആദ്യവോട്ട് രണ്ടിലയ്ക്ക് ചെയ്യുവാനായ സന്തോഷത്തിലാണ് കെ.എം.മാണി എന്ന പേരുള്ള Read More…