മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്. ലോഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോഗിന്‍ ശ്രമിക്കുമ്പോൾ ലോഗിൻ ചെയ്യാൻ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.
Month: July 2025
വന്യജീവി ആക്രമണം; സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണം: ജോസ് കെ.മാണി
കോട്ടയം: വിലപ്പെട്ട മനുഷ്യജീവനുകള്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സാമൂഹികാവസ്ഥ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പരിഹാരത്തിന് അടിയന്തിര ശ്രമം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയായി ഒരു സര്‍വ്വകക്ഷിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ ഈ സാമൂഹ്യപ്രശ്‌നത്തിന്റെ പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
കവീക്കുന്ന് സ്കൂൾ ശതാബ്ദി സമാപനം 8 ന്
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളിൽ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ Read More…
തുമരംപാറ പട്ടികവർഗ്ഗ കോളനിക്ക് അംബേദ്കർ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചു
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 80ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനി വികസന പിന്നോക്കാവസ്ഥ മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നതാണ്. കോളനിക്കുള്ളിലുള്ള നടപ്പാതകളുടെ നവീകരണം, റോഡ് വികസനം, കുടിവെള്ള വിതരണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, മാലിന്യ സംസ്കരണ Read More…
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍
പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാൾ. Read More…
പൂഞ്ഞാറിൽ ഡോ. തോമസ് ഐസക്കിന് ആവേശോജ്വല സ്വീകരണം
ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ Read More…
അനിൽ ആന്റണി പി. സി ജോർജിനെ സന്ദർശിച്ചു
ഈരാറ്റുപേട്ട. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പി സി ജോർജിനെ സന്ദർശിച്ചു. പി സി ജോർജിന്റെ വസതിയിൽ എത്തിയ അനിൽ ആന്റണിയെ ലഡു നൽകി പി സി ജോർജ് സ്വീകരിച്ചു. പ്രഗത്ഭനായ നേതാവ് എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി യുടെ വിജയം സുനിശ്ചിതമാണെന്ന് പി സി ജോർജ് പറഞ്ഞു. അനിലിന്റെ വിജയത്തിനായി താനും മറ്റു പ്രവർത്തകരും കൈയും മെയ്യും മറന്ന് പ്രവർത്തിക്കും. പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിന്റെ തുടക്കം Read More…
തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം ചേർന്നു
തലപ്പലം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ പൊതുയോഗം മാർച്ച് 3 ന് വൈകുന്നേരം അസോസിയേഷൻ പ്രസിഡന്റ് ജോ മേക്കാട്ടിന്റെ നേതൃത്വത്തിൽ നട്ട്മെഗ് ഷാഡോസ് മാവടിൽ വെച്ച് കൂടുകയുണ്ടായി. പുതിയ സംരംഭമായ എസ് ആർ എ ഹോളിഡേയ്‌സ് ടൂർസ് & ട്രാവൽസിന്റെ ഔദ്യോഗിക പ്രഖ്യാപനം അസോസിയേഷൻ പ്രസിഡന്റ് ജോ മേക്കാട്ട് നടത്തുകയും ചെയ്തു. പൂർണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഫ്ലക്സ് ഉൾപ്പെടെ ഉള്ള വസ്തുക്കൾ ഒഴിവാക്കി എത്സ ജോ മേക്കാട്ടും,എൽന മേരി ജോ മേക്കാട്ടും (കുട്ടികൾ) എഴുതി നിർമ്മിച്ച ചാർട്ട് Read More…
വനിതാ ശക്തിയ്ക്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം : ജോസ് കെ. മാണി
കോട്ടയം : തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താനാവുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. വനിതാ കോൺഗ്രസി (എം)ൻ്റെ സ്ത്രീ ശക്തി സംഗമം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി വനിതാ പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതകൾക്ക് വീടുകളിൽ നേരിട്ടെത്താനും സാധാരണക്കാരുമായി സംവദിക്കാനും ആകും. ഇത് വഴി നാടിൻ്റെ വികസനം കൃത്യമായി ആളുകളിലേയ്ക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. Read More…
ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കും: മന്ത്രി വീണാ ജോർജ്
കോട്ടയം: കേരളത്തെ ദന്തൽ ചികിത്സാ രംഗത്ത് ആഗോള ഹെൽത്ത് ഹബ് ആക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം സർക്കാർ ദന്തൽ കോളജിൽ 16.5 കോടി രൂപ മുടക്കി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ കെട്ടിട നിർമാണോദ്ഘാടനവും നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദേശത്തുള്ളവർക്ക് കേരളത്തിൽ വന്ന് ചെലവു കുറഞ്ഞ രീതിയിൽ Read More…