pala

പാലാ അൽഫോൻസാ കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. Read More…

kuravilangad

വനിതാസംവരണ ബിൽ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളിക്കുന്നു: അഡ്വ. എ. ജയശങ്കർ

കുറവിലങ്ങാട്: ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് സാമൂഹിക നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ അഭിപ്രായപ്പെട്ടു. ഇതര രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി ഇടപെടുവാനുള്ള അവസരം ഇന്ത്യയിൽ കുറവാണ്. വനിതാ സംവരണബിൽ നടപ്പാക്കുന്നതിൽ രാഷ്ടീയ പാർട്ടികൾക്ക് യാതൊരു താത്പര്യവുമില്ല. ഇന്ത്യയിലെ സ്ത്രീകൾ ഇക്കാര്യത്തെക്കുറിച്ച് ബോധവതികളുമല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളെജ് വിമൻസ് ഫോറം സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് അഡ്വ. Read More…

pala

കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്. കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ Read More…

poonjar

സഹകരണ സംഘം ഉദ്‌ഘാടനം ചെയ്തു

പൂഞ്ഞാർ : പുതിയതായി രൂപീകരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പട്ടിക ജാതി സഹകരണം സംഘം പ്രവർത്തനം ആരംഭിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സഹകരണം സംഘം ഉദ്‌ഘാടനം ചെയ്തു. മാക്സ് ജോർജിൽ നിന്നും സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ വി ജെ ജോസുക്കുട്ടി ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു, വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ Read More…

pala

എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും നടത്തപ്പെട്ടു

മരങ്ങാട്ടുപിള്ളി : എസ്.എം.വൈ.എം പാലാ രൂപതയുടെ വനിതാദിനാഘോഷവും, കേശദാനവും 2024 മാർച്ച് 8-ാം തീയതി സെൻറ്. ഫ്രാൻസിസ് അസീസി ചർച്ച്, മരങ്ങാട്ടുപിള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് കുമാരി. ടിൻസി ബാബു പതാക ഉയർത്തുകയും, അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തക ശ്രീമതി. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, തൻറെ ജീവിതാനുഭവങ്ങൾ കൊണ്ട്, വനിതകൾ നസ്രാണി സമൂഹത്തിന്റെ കരുത്തായി കരുതലായി Read More…

kottayam

കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു

കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ റെയിൽവേ മേൽപ്പാലമാണ് കാരിത്താസിലേത്. 72 Read More…

ramapuram

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം കോളേജിന് 9 ‘എ’ ഗ്രേഡുകൾ

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 9 ഇനങ്ങളിൽ ഒരു ഒന്നാംസ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും ഉൾപ്പടെ 9 എ ഗ്രേഡുകൾ കരസ്ഥമാക്കി. കൃഷ്ണവേണി (എം. എ. എച്ച് .ആർ. എം.) ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും’എ’ ഗ്രെയ്‌ഡും, കാർട്ടൂണിങ്ങിലും, സ്പോട് പെയ്ന്റിങിലും ശ്രാവൺ ചന്ദ്രൻ റ്റി ജെ (ബി കോം ) രണ്ടാം സ്ഥാനവും ‘എ’ ഗ്രേയ്‌ഡും, ഗീതു വി (ബി എസ് സി ബയോടെക്നോളജി ) കവിതാപാരായണം ‘എ’ ഗ്രെയ്‌ഡും, Read More…

general

കൂട്ടായ്മയുടെ ശക്തി സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാർ : മാർ റാഫേൽ തട്ടിൽ

കൊടുങ്ങല്ലൂർ : കൂട്ടായ്മയുടെ ശക്തി എന്താണെന്ന് സീറോ മലബാർ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ക്നാനായ സമൂഹം എന്ന് സീറോ മലബാർ സഭ മേജർ ആഴ്ച്ച ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമ്മിക്കുന്ന ഓർമകൂടാരത്തിന്റെ ശിലാസ്ഥാപന ചടങ്‌ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ എന്താണെന്നു ഞങളെ പഠിപ്പിച്ചത് ക്നാനായക്കാരാണ്. ക്നാനായക്കാരില്ലെങ്കിൽ സീറോമലബാർ സഭ അപൂർണ്ണമായിരിക്കും. പൈതൃക ഭൂമിയായ കൊടുങ്ങല്ലൂരിനെ തറവാട് ഭൂമിയായി കാണണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. Read More…

general

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം ;പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതു രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും. പാചക വാതകം താങ്ങാനാവുന്ന വിലയിൽ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കും. പാചകവാതക വില Read More…

general pala

UNIQUE AC SERVICES ന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു

UNIQUE AC സർവീസിന്റെ പുതിയ ബ്രാഞ്ച് ചെത്തിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. മാണി സി കാപ്പൻ എം എൽ എ ഉത്‌ഘാടനം നിർവ്വഹിച്ചു. UNIQUE AC SERVICES ന്റെ സേവനം ഈരാറ്റുപേട്ട, പാലാ, ഉഴവൂർ, കോട്ടയം, കൂത്താട്ടുകുളം, തൊടുപുഴ എന്നിവടങ്ങളിലെല്ലാം ലഭ്യമാണ്. മികച്ച സേവനം, കുറഞ്ഞ സർവീസ്‌ ചാർജുകൾ…വിളിക്കൂ… UNIQUE AC SERVICES customer care : 8111990611 ,8111880344