poonjar

വന്യജീവി ആക്രമണം; പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക

പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…

pala

10 മാസം പ്രായമുള്ള കുഞ്ഞ് വെള്ളം നിറച്ച ബക്കറ്റിൽ വീണു

അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐ. സി. യു വിൽ പ്രവേശിപ്പിച്ചു. മണിമലയിലെ പശുഫാമിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞാണ് അബദ്ധത്തിൽ വെള്ളത്തിൽ വീണത്. ഇന്ന് 2.30 യോടെയാണ് സംഭവം.

pala

എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ മാർച്ച് 13 ന്

പാലാ: ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാർലമെൻ്റ് തെരഞ്ഞെടുപ്പു കൺവൻഷൻ ബുധനാഴ്ച്ച (13/ 03 / 2024) വൈകിട്ട് അഞ്ച് മണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തും. ലാലിച്ചൻ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ മന്ത്രി റോഷി അഗസററ്യൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എം.പി.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി., എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു,എ. വി .റ സൽ, അഡ്വ. വി.കെസന്തോഷ്കുമാർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, എം.ടി.കുര്യൻ, ബെന്നി മൈലാടൂർ, Read More…

obituary

തെക്കെകുറത്തിയാട്ട് മേരി തോമസ് നിര്യാതയായി

പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്) മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), Read More…

general

കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം

കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.

general

പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം

പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിലെ പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം സ്ഥാപിച്ചു. എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ശ്മശാനം കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ്. ശ്മശാനത്തിൻ്റെ സമർപ്പണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന Read More…

poonjar

KPMS പൂഞ്ഞാർ യൂണിയൻ സമ്മേളവും തിരഞ്ഞെടുപ്പും നടന്നു

പൂഞ്ഞാർ: KPMS പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം അജിത് കല്ലറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി കടനാട് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസ്സിഡന്റായി സുനു രാജു വും,സെക്രട്ടറിയായി വിമൽ വഴിക്കടവ്, ട്രഷറർ രാജേഷ് കാവാലം തുടങ്ങി പതിനൊന്നഗയൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചമി കോഡിനേറ്റർ ബിന്ദു രാജേഷ്, മോഹനൻ കടനാട്, സുരേഷ് ചൂണ്ടച്ചേരി,അജീഷ മനോജ്‌, കെ.ടി ശാരധ സതീഷ് കെ. സി.ലത മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

general

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും : എംവിഡി മുന്നറിയിപ്പ്

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ Read More…

erattupetta

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ Read More…

poonjar

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.