uzhavoor

കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് വാർഡ് 6, കൂഴമല കുരിശുമല റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും, ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ ബിജു മാളിയേക്കൽ,മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ ആശംസകൾ Read More…

poonjar

പാലങ്ങളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തകരാറിലായ 3 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും , കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയും പ്രകാരമാണ് പാലങ്ങളുടെ നവീകരണത്തിന് Read More…

kottayam

ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.

pala

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ.ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മറ്റു മതങ്ങളെ ആദരവോടെ സമീപിക്കാൻ പൊതുസമൂഹത്തിൽ ഉള്ള ഓരോ വ്യക്തിക്കും കടമയുണ്ട്. തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാകുന്ന രീതിയിൽ തങ്ങളുടെ കോമ്പൗണ്ടിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ വൈദികനെ Read More…

kottayam

സംയുക്ത  കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും

കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ  യുവ കർഷകനെ  വെടിവെച്ചുകൊന്നതിൽ  പ്രതിഷേധിച്ചും  കേന്ദ്ര  ഗവണ്മെന്റ്  കർഷകർക്ക്  കഴിഞ്ഞ  10 വർഷമായി  നൽകിയ  വാഗ്ദാനങ്ങൾ  പലിക്കണമെന്നാവശ്യപ്പെട്ട്  സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം  ഹെഡ് പോസ്റ്റ്  ഓഫിസ്  മാർച്ചും  ധർണ്ണയും  നടത്തി.   ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച  സമരം പ്രൊഫ .എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു  കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ്  ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…

general

പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: തോമസ് ചാഴികാടന്‍ എംപി

കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി Read More…

pala

മാരക ലഹരിയില്‍ മാനസികനില നഷ്ടപ്പെട്ടവരെ നിയന്ത്രിക്കണം

പാലാ: മാരക ലഹരിയില്‍ മാനസിക നില നഷ്ടപ്പെട്ട് തിമിര്‍ത്താടുന്ന തലമുറയെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസിഡന്റ് പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു. ലഹരിയുടെ മാസ്മരികതയില്‍ പരിസരബോധവും, മാനസിക നിലയും തകരാറിലാകുന്ന ഇളംതലമുറയും, യുവതലമുറയും നാടിന് തുടരെ ഭീഷണിയാകുകയാണ്. ഇതിനെ കുട്ടിക്കളിയെന്ന് പറഞ്ഞ് തള്ളാനാവില്ല. പേക്കൂത്തുകള്‍ക്ക് ധൈര്യം പകരാന്‍ മാരക ലഹരിയെക്കൂട്ടുപിടിക്കുകയാണിവര്‍. റവന്യു-എക്‌സൈസ്-പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും നിരന്തര പരിശോധനകള്‍ നടത്തുകയും വേണം. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച അതേ Read More…

kunnonni

പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ-ഈന്തുംപള്ളി, പ്ലാപ്പള്ളി-കൂട്ടിക്കൽ റോഡ് ഉദ്ഘാടനം നടന്നു

കുന്നോന്നി: പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ – ഈന്തും പള്ളി- കൂട്ടിക്കൽ റോഡ് പുനർ നിർമ്മിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയും മുണ്ടുപാലം,പഞ്ചായത്ത് മെമ്പർമാരായ ബീന മധു മോൻ, മിനിമോൾ ബിജു, നിഷ സാനു , കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, റോയ് വിളക്കുന്നേൽ, ജോസ് വടകര,ജോണി മുണ്ടാട്ട്, രഘു അമ്പലത്തിനാക്കുന്നേൽ, സിബി Read More…

general

കേരള ജനപക്ഷം – ബിജെപി ലയനം : നാളെ തിരുവനന്തപുരത്ത്

കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ (27/2/24) തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന Read More…

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.