kottayam

ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു

കോട്ടയം: അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി നേതൃത്വം നൽകുന്ന ആൻസ് ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംരംഭമായ ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴി നങ്ങാപറമ്പിൽ കോംപ്ലെക്സിൽ ആൻസ് ബേക്കറിയോടനുബന്ധിച്ചു പ്രവർത്തനമാരംഭിച്ചു. രേണു ജേക്കബ് ഉപ്പൂട്ടിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്തു. ദിവ്യ വർഗീസ് മിഡാസ് ആദ്യ വിൽപ്പന നിർവ്വഹിച്ചു. അമ്മു മാത്യു, ആൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ദീപം തെളിയിച്ചു. ഡയറക്ടർ അനിൽ ജോസഫ് കൊട്ടുകാപ്പള്ളി, ഡയറക്ടർ അനൂപ് ജോസഫ് കൊട്ടുകാപ്പള്ളി, ജനറൽ മാനേജർ സജി Read More…

pala

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി. പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.