general

നീലൂർ സ്കൂൾ വാർഷികം

നീലൂർ : സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം നാളെ (മാർച്ച് 1) ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും . ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. Read More…

general

അർഷോയുടെ പ്രസ്താവനയ്ക്ക് എതിരെ ആകാശ സ്റ്റീഫൻ

അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവന വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള പ്രസ്താവനയാണ് അർഷോയുടേത്. വിദ്യാർത്ഥി രാഷ്ട്രീയം, കൊലയാളി രാഷ്ട്രീയമായി മാറ്റുകയാണ്. എസ്എഫ്ഐ ചെയ്യുന്നത് അർഷോയുട പ്രസ്താവനയിൽ നിന്നും വ്യക്തമാണ്. അക്രമ രാഷ്ട്രീയം നിർത്താൻ എസ്എഫ്ഐ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഈ നാണംകെട്ട രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐക്ക് ഇനിയും അങ്ങോട്ട് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ എന്ന് പറയാൻ ആ പ്രസ്ഥാനം ഉണ്ടാകുകയില്ല. നവ കേരള എന്ന പേരിൽ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അക്രമ Read More…

uzhavoor

അരീക്കര വാർഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ.മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൂത്താട്ടുകുളം ഭാഗത്തേക്ക്‌ ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം Read More…

pala

പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം

പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടവരുടെ പേര് പോലും പുറത്തുവിടാത്ത പോലീസ് ; സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരായി കേസെടുത്തത് തികച്ചും പ്രതിഷേധാർഹമാണ്. സംഭവത്തിൽ ചില നിരോധിത സംഘടനകളുടെ പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പാലാ രൂപത ഫേസ്ബുക്ക് പേജിലും , മറ്റ് സോഷ്യൽ മീഡിയ Read More…

Main News

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 Read More…

mundakkayam

മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹച്ചു. യോഗത്തിൽ ഗവ. ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, കോട്ടയം എഡിഎം ബീന Read More…

crime

വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ

കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ Read More…

pala

പാലായിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കി: തോമസ് ചാഴികാടൻ എം പി

പാലാ: കഴിഞ്ഞ നാലേമൂക്കാൽ വർഷത്തിനിടയിൽ ജനപ്രതിനിധിയെന്ന നിലയിൽ പാലാ നിയോജകമണ്ഡലത്തിൽ 1500 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പാലാ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ എംപി വിലയിരുത്തിയത്. നവകേരളസദസിന് പാലായിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിൽ അഭിമാനിക്കുന്നതായും എംപി അറിയിച്ചു. റബറിന്റെ താങ്ങുവില വർധന, ചേർപ്പുങ്കൽ പാലം, നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് എന്നീ മൂന്ന് വിഷയങ്ങളും സംസ്ഥാനസർക്കാർ അംഗീകരിച്ച് നടപ്പിലാക്കി. ശുദ്ധജല വിതരണം, ആരോഗ്യ സുരക്ഷ, Read More…

crime

പോക്സോ കേസിൽ ഇളങ്കാട് സ്വദേശി അറസ്റ്റിൽ

മുണ്ടക്കയം: പോക്സോ കേസിൽ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ ഇളംങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി – 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച ഇയാളെ കഴിഞ്ഞ ദിവസം മുംബൈ എയർ പോട്ടിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നാട്ടിലെത്തിച്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.

plasanal

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം: മാണി സി കാപ്പൻ

പ്ലാശനാൽ: സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്ലാശനാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം ഡൈനിങ്ങ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല ആർ, വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ, മെമ്പർ സതീഷ് കെ Read More…