plasanal

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം: മാണി സി കാപ്പൻ

പ്ലാശനാൽ: സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്ലാശനാൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം ഡൈനിങ്ങ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലപ്പലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ അനുപമ വിശ്വനാഥ്, ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല ആർ, വൈസ് പ്രസിഡന്റ്‌ സ്റ്റെല്ല ജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ, മെമ്പർ സതീഷ് കെ ബി, ഹെഡ്മാസ്റ്റർ ജയ്മോൾ പി തോമസ്, സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ് ജോസഫ്, പിടി എ പ്രസിഡന്റ്‌ ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ്‌ മനില സജിൽ, ടീച്ചർമാർ, പി റ്റി എ അംഗങ്ങൾ, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *