മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്.
പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
