pala

കുടക്കച്ചിറയിൽ കുറുക്കൻ്റെ അക്രമത്തിൽ യുവാവിന് പരിക്ക്

പാലാ: കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷനിൽ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കൻ്റെ അക്രമത്തിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരി കൂടിയാ മുല്ല മംഗലത്ത് അരുണിനാണ് പരിക്കേറ്റത്. പാഞ്ഞെടുത്ത കുറുക്കൽ അരുണിൻ്റെ പിന്നാലെ വീണ്ടും ചാടി വീണു.

വീണ്ടും കടിയേൽക്കാതെ കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. അടിയേറ്റു വീണ കുറുക്കൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു. സമീപ ഓട്ടോറിക്ഷാ സ്റ്റാൻഡിലും ജംഗ്ഷനിലുമുള്ളവർ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപെട്ടത്.

പരിക്കേറ്റ അരുണിനെ ഉഴവൂർ ഗവ: ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. ഏറെ നാൾ മുമ്പ് അടുത്ത പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

കരൂർ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ കുറുക്കൻ്റെ എണ്ണം പെരുകിയതായി പറയുന്നു. രാത്രി കാലങ്ങളിൽ കൂട്ടമായി ഓരിയിടുന്ന ശബ്ദം ദിവസവും കേൾക്കാമെന്ന് നാട്ടുകാർ പറഞ്ഞു. മുള്ളൻപന്നി ഉൾപ്പെടെയുള്ള മററ് വന്യ ജീവികളും ഈ മേഖലയിൽ പെരുകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *