വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് 2024 മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും. കോൺഫറൻസിനോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എം വി ഗോവിന്ദൻ എം എൽ എ (കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മുൻ മന്ത്രി) നിർവഹിയ്ക്കും.
ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ അന്വേഷകരെയും തൊഴിൽ സംരംഭകരേയും തമ്മിൽ ബന്ധിപ്പിയ്‌ക്കുന്നതിനും വേണ്ടി കേരള സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേൾഡ് മലയാളി കൗൺസിലുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ കോൺഫറൻസിൽ അവതരിപ്പിയ്ക്കും.
ഡോ. പി.വി ഉണ്ണികൃഷ്ണൻ (മെമ്പർ സെക്രട്ടറി, കേരള ഡവലപ്‌മെൻ്റ് ആൻ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ: കെ-ഡിസ്‌ക്), WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ, എൻ.എം. പണിയ്ക്കർ (WMC മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസിഡർ), ബിജു സോമൻ (കെ.കെ.ഇ.എം കോർഡിനേറ്റർ),
ഡോ. ജെറോ വർഗീസ് (WMC മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി), രാജേഷ് പിള്ള (WMC ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), (മനോജ് മാത്യു (WMC മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറാർ), ഷാജി ഡി.ആർ (ജനറൽ കൺവീനർ), ഡയസ് ഇടിക്കുള (കൺവീനർ, കെ.കെ.ഇ.എം), വ്യവസായ പ്രമുഖർ കോൺഫറൻസിൽ പ്രസംഗിയ്ക്കും.
പരിപാടികളുടെ ഭാഗമായി WMC മിഡിൽ ഈസ്റ്റ് റീജിയണിലെ വിവിധ പ്രോവിൻസുകളുടെ കലാപരിപാടികളും നടക്കും.