pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതാദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോ​ഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും ലഭ്യമാകുന്ന പിങ്ക് പ്രിവിലേജ് കാർഡിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.

സമൂഹത്തിൽ ഏത് മേഖലയിലും മികവ് തെളിയിക്കുന്ന വനിതകൾക്കുള്ള ആ​​ദരവ് കൂടിയാണ് പിങ്ക് പ്രിവിലേജ് കാർഡ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേ​​ഹം പറഞ്ഞു.

ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, മാനേജിം​ഗ് ഡയറക്ടറുടെ സെക്രട്ടറി സുജ ബിനു വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു. സ്ത്രീകളുടെ ആരോ​ഗ്യസംരക്ഷണം എന്ന വിഷയത്തിൽ ​ഗൈനക്കോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.പാർവ്വതി ദാസ് ക്ലാസ്സ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *