ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു.
ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു. പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ ജാഫർ പരിപാടികൾ വിശദീകരിച്ച് സംസാരിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും FlTU സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സണ്ണി മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ ബാഷ സ്വാഗതവും,ജില്ലാ ട്രഷറർ PK മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
VA ഹസീബ് (പ്രചരണo), അർച്ചന പ്രജിത് (പ്രോഗ്രാം), അൻവർ ബാഷ (മീഡിയ),സാജിദ് ഈരാറ്റുപേട്ട ( സോഷ്യൽ മീഡിയ), നിസാർ അഹമ്മദ് ( ട്രാൻസ്പോർട്ടേഷൻ), KH ഫൈസൽ (ഫുഡ് & അക്കോമഡേഷൻ), PA നിസാം (പ്രതിനിധി, PK മുഹമ്മദ് ഷാഫി ( സാമ്പത്തികം), ഷിയാസ് ഈരാറ്റുപേട്ട ( പദയാത്ര), ബൈജു സ്റ്റീഫൻ (ഭൂസമര പോരാളികളുടെ സംഗമം) എന്നിവർ കൺവീനർമാരായി സംഘാടക സമിതി രൂപവത്കരിച്ചു.