moonilavu

ജല ഗുണനിലവാര ലാബ്

മൂന്നിലവ് : നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.

മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വലിയ കുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കൻറി സ്കൂളിൽ പൊതു ജനങ്ങൾക്ക് ഉപകാരപെടുന്ന രീതിയിൽ സ്ഥപിച്ച വാട്ടർ ലാബ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് ഉത്ഘാടനം ചെയ്തു.

ഈ ജലഗുണ നിലവാര ലാബ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച് കെമസ്ട്രി അധ്യാപിക ചാന്ദിനി ജേക്കബ് സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോൾഡ്, പഞ്ചായത്ത് സെക്രട്ടറി മുജീബ് എസ്,

സ്കൂൾ പ്രിൻസിപ്പിൾ ബിനോയി ജോസഫ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിഷ്ണു പ്രസാദ്, അധ്യാപകൻ ഫാദർ എബി റ്റി.പി എന്നിവർ ആംശസകൾ അറിയിച്ചു. സ്കൂൾ എൻ എസ് എസ് സെക്രട്ടറി കുമാരി അമലു ജോസ് കൃതഞ്ജത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *