വെള്ളികുളം: സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി 14 (ബുധൻ) ഉച്ചകഴിഞ്ഞ് 2.30-ന് വെള്ളികുളം പാരിഷ് ഹാളിൽ നടക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി ജെയിംസ് പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് പഠനത്തിലും വിവിധ മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും റിട്ട. പോലീസ് ഐ.ജിയും പൂർവ വിദ്യാർത്ഥിയുമായ എ. വി. ജോർജ്, മലയാളഭാഷാ മാർഗ്ഗനിർദ്ദേശകവിദഗ്ധസമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ചാക്കോ സി. പൊരിയത്ത്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തീക്കോയി ഡിവിഷൻ മെമ്പർ ഓമന ഗോപാലൻ, പൂർവ വിദ്യാർത്ഥിനിയും ബ്ലോക്ക് പഞ്ചായത്ത് വാഗമൺ ഡിവിഷൻ മെമ്പറുമായ ശ്രുതി പ്രദീപ്, വാർഡ് മെമ്പർ ബിനോയി ജോസഫ്, പി. റ്റി .എ. പ്രസിഡൻ്റ് ഡയസ് എം. ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ ദിയ മരിയ ബിജു കൃതജ്ഞതയും നേർന്ന് സംസാരിക്കും.