general

വെള്ളികുളം സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ – പാഥേയം വിതരണംനടത്തി

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ – പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത്.

നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് ഡയറക്ടർ ഫാ.മെർവിൻ വരയൻ കുന്നേൽ അഭിപ്രായപ്പെട്ടു.

താളം തെറ്റിയ മനസ്സുകൾക്ക് സമൂഹത്തിൽ നിന്നു നൽകുന്ന കരുതലും പരിഗണനയും ഇത്തരം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്ന് അച്ചൻ ഓർമ്മപ്പെടുത്തി.

കുട്ടികളുടെ വ്യത്യസ്തങ്ങളായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ നിരാലംബരായ വ്യക്തികൾക്ക് പരിരക്ഷയും പ്രത്യാശയും നൽകുന്നതാണെന്ന് അച്ചൻ സൂചിപ്പിച്ചു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഗുഡ് ന്യൂസ് ഡയറക്ടർ ഫാ.മെർവിൻ വരയൻകുന്നേലിന് കൈമാറി.

സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ,ജോമി ആൻ്റണി കടപ്ലാക്കൻ , സിനി ജയിംസ് വളയത്തിൽ , ആൽഫി ബാബു വടക്കേൽ , സിനു സാറ ഡാനിയൽ , ഹണി സോജി കുളങ്ങര സോജൻ കുഴിത്തോട്ട്, ബിജു മാത്യു കാപ്പിലിപറമ്പിൽ, ജ്യോതി രൂപേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *