വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൻ്റെ വാർഷിക സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഫാ.അരുൺ ഇലവുങ്കൽ, ഒ.എഫ്.എം. സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ ആമുഖപ്രഭാഷണം നടത്തി. പി. റ്റി.എ. പ്രസിഡന്റ് ജിജി വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആൽബിൻ സാജൻ തോട്ടപ്പള്ളിൽ വിശ്വാസ പരിശീലന റിപ്പോർട്ട് അവതരിപ്പിച്ചു.
മിഷൻ ലീഗ് റിപ്പോർട്ട് ജെസ്ബിൻ വാഴയിൽ അവതരിപ്പിച്ചു.അൽഫോൻസ ജിബിൻ ചിറ്റേത്ത് , നീതു സന്തോഷ് താന്നിപ്പൊതിയിൽ,തെരേസാ ജോർജ് വയലിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എംജി യൂണിവേഴ്സിറ്റി ബി. എ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ എയ്ഞ്ചൽ. സി. ചൂണ്ടിയാനിപ്പുറത്ത്, എൻ. എം .എം. എസ് സ്കോളർഷിപ്പ് നേടിയ ആൻ്റോ ജോയി തുണ്ടത്തിൽ എന്നീ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു
മതബോധന ക്ലാസ്സിൽ ഉയർന്നവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സിസ്റ്റർ ഷാൽബി മുകളേൽ, സ്റ്റെഫി ജോസ് മൈലാടൂർ ജോസഫ് കടപ്ലാക്കൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ,സിനി ജിജി വളയത്തിൽ,അലൻ ജേക്കബ് കണിയാകണ്ടത്തിൽ, സാന്റോ തേനംമാക്കൽ, റോബിൻസ് കൊച്ചുപുരയ്ക്കൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.