general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഏകദിന ആരാധന ശുശ്രൂഷ നാളെ

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ പാലാ രൂപത കരിസ്മാറ്റിക് സർവ്വീസ് ടീമിൻ്റെ ആഭിമുഖ്യത്തിൽ 31 (ചൊവ്വാഴ്ച) ഏകദിന ആരാധന ശുശ്രൂഷ നടത്തപ്പെടും. നോമ്പ് കാലത്ത് യേശുവിന്റെ പീഡാസഹനത്തെയും മണത്തേയും ധ്യാനിച്ചുകൊണ്ടുള്ള ആരാധന ശുശ്രൂഷയാണ് നടത്തുന്നത്.

6.40 am – വിശുദ്ധകുർബാന,വിശുദ്ധ അന്തോനീസിന്റെ നൊവേന പ്രാർത്ഥന, 7.45am – മുതൽ വൈകിട്ട് 7.00 pm വരെ ആരാധന. 6.00 pm -ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45 pm സമാപനശീർവാദം.ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആരാധന ശുശ്രൂഷ നടത്തപ്പെടുന്നത്.

വികാരി ഫാ.സ്കറിയ വേകത്താനം, ജോമി കുറ്റിയാനിക്കൽ, ജാൻസി ഫ്രാൻസിസ് കുരിശിങ്കൽ പറമ്പിൽ,ജോസഫ് കടപ്ലാക്കൽ, മരീനാ കടപ്ളാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *