general

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളികുളം ഇടവക

വെള്ളികുളം: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് വെള്ളികുളം ഇടവക സമൂഹവും ഭക്ത സംഘടനകളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്ര ചെയ്തവരിൽ ഒരാൾ ഒഴികെ എല്ലാവരും മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായ ആകാശ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവക സമൂഹം പ്രത്യേക പ്രാർത്ഥന നടത്തി.

വികാരി ഫി.സ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകിക്കൊണ്ട് അനുശോചന സന്ദേശം നൽകി.മരണപ്പെട്ടവരുടെ വേദനയിൽ ഇടവക സമൂഹം പങ്കുചേരുന്നു എന്നും കുടുംബാംഗങ്ങളോട് അനുശോചനംരേഖപ്പെടുത്തുന്നു എന്നും വികാരിയച്ചൻ സൂചിപ്പിച്ചു.

ജയ്സൺ തോമസ് വാഴയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ,സണ്ണി കണിയാംകണ്ടത്തിൽ, വർക്കിച്ചൻ മാന്നാത്ത്, ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വീഡിയോ: https://www.facebook.com/share/v/16a4SBKymY/

Leave a Reply

Your email address will not be published. Required fields are marked *