വെള്ളികുളം: ക്രിസ്തുമസിനോടനുബന്ധിച്ച് വെള്ളികുളം പള്ളിയിൽ തയ്യാറാക്കിയ പുൽക്കൂട് ശ്രദ്ധേയമായി.മരക്കൊമ്പുകൾ കൊണ്ട് കുളത്തിന്റെ നടുവിൽ തയ്യാറാക്കിയ പുൽക്കൂട് പുതുമയായി. വെള്ളച്ചാട്ടവും പ്രകൃതി മനോഹാരിതയും സമന്വയിപ്പിച്ചുള്ള പശ്ചാത്തലമാണ് പുൽക്കൂടിന് ഒരുക്കിയിരിക്കുന്നത്.
വാനമേഘവും ബെത് ലെഹേമിലേയ്ക്കുള്ള വഴിയും പുൽക്കൂടിനെ ആകർഷകമാക്കുന്നു.പ്രസിദ്ധ ഗ്രാഫിക് ഡിസൈനറായ അഖിലേഷ് ഇരുപ്പുഴിക്കലാണ് പശ്ചാത്തല ദൃശ്യം ഒരുക്കിയിരിക്കുന്നത്.വർണ്ണ വിസ്മയങ്ങൾ തീർത്ത അലങ്കാരവും ഇല്യൂനേഷനും പുൽക്കൂടിന്റെ മനോഹാരിത വിളിച്ചറിയിക്കുന്നു.
പുൽക്കൂടിന്റെ മനോഹാരിത ആസ്വദിക്കുവാൻ നിരവധിപേർ എത്തുന്നു.ഇടവകയിലെ എസ്.എം.വൈ. എമ്മിന്റെ നേതൃത്വത്തിൽ 25ലധികം യുവാക്കൾ ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശ്രമം കൊണ്ടാണ് പുൽക്കൂട് പണി പൂർത്തിയാക്കിയത്.
വികാരി ഫാ.സ്കറിയ വേ കത്താനം, സ്റ്റെബിൻ നെല്ലിയേക്കുന്നേൽ,അലൻ ജേക്കബ് കണിയാം കണ്ടത്തിൽ, സച്ചു പട്ടേട്ട്, സുബിൻ ചെറുശ്ശേരിൽ, അമൽ സെബാസ്റ്റ്യൻ കല്ലൂർ,ബ്രീസ് തോമസ് വള്ളിയാംതടത്തിൽ, നിതിൻ മാത്യു ചാകോംപ്ലാക്കൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ,സാന്റോ തേനംമാക്കൽ,മെൽബി ഇളംതുരുത്തിയിൽ തുടങ്ങിയവർ പുൽക്കൂട് തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.





