general

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി

വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി.

വികാരി ഫാ. സ്കറിയ വേകത്താനം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന നിത്യ ജീവന്റെഅപ്പം,ദൈവവിളി കണ്ടെത്തുവാൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അരുവിത്തുറ എഫ്.സി.സി. പ്രൊവിൻഷ്യൽ ടീം അംഗങ്ങളായ സിസ്റ്റർ ജസിൽ മരിയ കൊട്ടുകാപ്പിള്ളിൽ,സിസ്റ്റർ ലീസാ ജീസ് വടക്കേൽ , സിസ്റ്റർ അമല ബാബു കിഴക്കേടത്ത്,സിസ്റ്റർ ലിബി ആൻ്റണി വടക്കേ കുരീക്കാട്ട് തുടങ്ങിയവർ ക്ലാസ് നയിച്ചു.

ആൽബിൻ സാജൻ തോട്ടപ്പള്ളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.സിസ്റ്റർ ഷാൽബി മുകളേൽസി സി.എം .സി ,.ജോസ്നാ രാജേഷ് മുതുപേഴത്തേൽ, മെൽബിൻ സുനിൽ മുതുകാട്ടിൽ,ഡോൺ ബിനോയി മറ്റത്തിൽ, ആൻ്റോ ജോയി തുണ്ടത്തിൽ, ജാസ്മിൻ പ്രതീഷ് കൊച്ചുകുടിയാറ്റ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *