സംസ്ഥാന സർക്കാർ സമഗ്ര പച്ചക്കറി ഉൽപ്പാദന യഞ്ജം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റ്, 7500 പച്ചക്കറി തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായബിനു ജോസ്,സുരേഷ് വി റ്റി എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ പിയുസ്, ശ്രീ കൃഷ്ണൻ കുട്ടി,
സണ്ണി വെട്ടുകല്ലേൽ, കൃഷി അസിസ്റ്റന്റ് മാരായ ഷൈജു വർഗീസ്, അനൂപ് കരുണാകരൻ എന്നിവർ സംബന്ധിച്ചു.