അരുവിത്തുറ : തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് (65 )നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരുവിത്തുറ: വെള്ളുക്കുന്നേൽ (പുത്തൻവീട്ടിൽ) ടോം ജോസഫ് (കുട്ടൻ-62) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തലനാട് കൊല്ലിയിൽ ലാലി സ്കറിയ (പ്രിൻസിപ്പൽ പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി). മക്കൾ: മൂവി മരിയ, ശ്രുതി എൽസ, ലയ അന്ന, നിസ അൽഫോൻസ,. മരുമക്കൾ: ബോണി വർഗീസ് പരിയാടൻ അങ്കമാലി, ആൽബിൻ ജോസ് അരഞ്ഞാണിയിൽ പയ്യമ്പള്ളി (മാനന്തവാടി).