മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് യുവസംവിധായകനും സാഹിത്യകാരനുമായ ശ്രീ. പ്രസീദ് ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ് കൃതഞ്ജതയും അർപ്പിച്ച് സംസാരിച്ചു.
വായനാദിന പ്രതിജ്ഞ,ക്വിസ് മത്സരം , കേട്ടെഴുത്ത് മത്സരം , പോസ്റ്റർരചനാ മത്സരം , പ്രസംഗ മത്സരം , വായന മത്സരം , കയ്യക്ഷര മത്സരം ,കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ സമ്മേളനത്തിൻ്റെ മോടി കൂട്ടി. ശ്രീ. ലിബീഷ് മാത്യു, ശ്രീ. വിപിൻ തോമസ്, ശ്രീമതി. ജൂണറ്റ് മേരി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.