vakakkad

ബൗദ്ധികമായ വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയ മാനുഷിക ധാർമിക മൂല്യങ്ങളുടെ ശക്തമായ അടിത്തറയും ഉണ്ടാവണം: ഫാ. ജോർജ് പുല്ലുകാലായിൽ

വാകക്കാട്: കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന പരിശീലന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും ബൗദ്ധിക വളർച്ചയ്‌ക്കൊപ്പം കുട്ടികൾക്ക് ആത്മീയവും മാനസികവും ധാർമികവുമായ മൂല്യങ്ങളുടെ ശക്തമായ അടിത്തറ ഉണ്ടാവണമെന്നും പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലു കാലായി പറഞ്ഞു.

മികവിന്റെയും ഗുണമേന്മയുടെയും ഒരു പര്യായമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാറുന്നു എന്നതിൽ ഒട്ടും അതിശയോക്തി ഇല്ലയെന്നും നേട്ടങ്ങൾ പെട്ടെന്ന് ഭാഗ്യം കൊണ്ട് വന്നുചേരുന്നവയല്ലെന്നും കൂട്ടായ്മയുടെ ഫലമാണ് സ്കൂളിൻ്റെ വിജയരഹസ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പുന്നത്താനത്തുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സാലിയമ്മ സ്കറിയ, ബെന്നി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പും വാർഷികത്തോടൊപ്പം നടത്തപ്പെട്ടു. സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ വിജയികളായ ജോസഫ് കെ വി, മനു കെ ജോസ് എന്നിവരെ ആദരിച്ചു.

പഠനത്തിലും വിവിധ മത്സരങ്ങളിലും വിജയികളായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും സമ്മാനങ്ങളും യോഗത്തിൽ വച്ച് വിതരണം ചെയ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി ജോസഫ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ അലക്സ് ടി ജോസ്, അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻറ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അധ്യാപക പ്രതിനിധി രാജേഷ് മാത്യു, അൽഫോൻസ് അമൽ, എയ്ഞ്ചൽ ഷിബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *