തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മംഗളഗിരി ബൂത്ത് പ്രസിഡൻ്റ് റ്റി . എം . ജോസഫ് (അപ്പച്ചൻ) തട്ടാ പറമ്പിൽ, കോൺഗ്രസ് മുൻ വാർഡ് വൈസ് പ്രസിഡൻ്റ് എ. ആർ സോമൻ ഐക്കരതെക്കേൽ , കേരളാ പട്ടികവർഗ്ഗ ഊരാളി അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ Read More…