കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ അജു തോമസ് കുറ്റിക്കലിന്റെ (കുറിച്ചിത്താനം,പാലാ രൂപത )ഭാര്യ സ്വപ്നയുടെ വത്സല പിതാവുമായ ശ്രീ വി.ഡി തോമസ് (78) ,വട്ടക്കുടിയിൽ, വെള്ളാട് ,ആലക്കോട് നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് സ്വഭവനത്തിൽ ആരംഭിച് തലശ്ശേരി അതിരൂപതയിലെ വെള്ളാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
വന്ദ്യ പിതാവിൻറെ നിര്യാണത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രസിഡൻറ് പോൾ ചാക്കോ പായിക്കാട്ട് അറിയിച്ചു.