വാർഡ് മെമ്പർ ശ്രീ സിറിയക് കല്ലടയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെഉഴവൂർ പഞ്ചായത്ത് തല കർഷക സംവാദത്തിന്റെഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ശ്രീ തങ്കച്ചൻ കെ. എം. നിർവഹിച്ചു.
മെമ്പർ മാരായ സുരേഷ് വി റ്റി, എലിയമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി,റിനി വിൽസൺ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പഴം, പച്ചക്കറി കൃഷി എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ മാനുവൽ അലക്സ്, ശ്രീമതി മിന്നു ജോൺ, എന്നിവർ കർഷകരുമായി സംവദിച്ചു. കൃഷി ഭവൻ ഉദ്യോഗസ്ഥരായ അനൂപ് കരുണാകരൻ, ഷൈജു വർഗീസ്, ശാരി കെ. സി. എന്നിവർ സംബന്ധിച്ചു.